Kudumbavilakku Today Episode 27 March Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുകളാണ് ഇപ്പോൾ നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പങ്കജിൻ്റെ പിറന്നാൾ ആഘോഷത്തിന് വന്ന സുമിത്രയെയും പൂജയെയും രഞ്ജിത അപമാനിച്ചപ്പോൾ, പങ്കജ് അവരുടെ ഭാഗത്ത് സംസാരിക്കുകയായിരുന്നു. ഇത് കേട്ട പങ്കജിനെ വഴക്കു പറയുകയായിരുന്നു രഞ്ജിത.
അമ്മ എന്നെ വഴക്കു പറയേണ്ടെന്നും, നമ്മൾ വിചാരിച്ച പോലെ സാധിക്കില്ല ഒരു കാര്യവും എന്ന് പറയുകയാണ് പങ്കജ്. അപ്പോഴാണ് കേക്ക് കട്ടിംങ്ങിൻ്റെ സമയമാവുകയും, എല്ലാവരും പിറന്നാൾ ആഘോഷത്തിൽ പങ്കാളികളാവുകയും ചെയ്തു. സ്റ്റേജിൽ നിന്ന് പങ്കജ് പൂജയെ വിളിക്കുകയാണ്. അപ്പു പൂജയോട് പോകാൻ പറയുകയാണ്.അങ്ങനെ പൂജ സ്റ്റേജിൽ കയപ്പോൾ, കേക്ക് കട്ട് ചെയ്ത് പൂജയുടെ വായിൽ വച്ചു കൊടുക്കാൻ പങ്കജ് നോക്കുമ്പോൾ, പൂജ കൈയിൽ വാങ്ങി കഴിക്കുകയാണ്. അപ്പോൾ രഞ്ജിതയ്ക്ക് ദേഷ്യം വരികയാണ്.
പിന്നീട് പൂജ അപ്പുവിൻ്റെ അടുത്തേക്ക് വരികയാണ്. അപ്പോൾ സുമിത്ര ദീപുവിനെയും പരമശിവത്തെയും ക്ഷണിക്കുകയാണ്. പിന്നീട് ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും പോകാനിറങ്ങുമ്പോൾ, രഞ്ജിതയുടെ ഫ്രണ്ട് വിനീത വെപ്രാളപ്പെടുകയാണ്. എൻ്റെ ചെയിൻ കാണാന്നില്ലെന്ന് പറയുകയാണ്.
ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. അപ്പോഴാണ് വിനീത സുമിത്രയാണ് എടുത്തതെന്ന് പറയുകയാണ്. അങ്ങനെ സുമിത്രയുടെ പേഴ്സ് തുറന്നു നോക്കുകയാണ്. അപ്പോൾ സുമിത്രയുടെ ബാഗിൽ നിന്നും വിനീതയുടെ മാല കിട്ടുകയാണ്. രഞ്ജിത പുച്ഛഭാവത്തിൽ നോക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.