Kudumbavilakku Today Episode 29 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ രണ്ടാം സീസണിലും കാത്തിരുന്നു കാണുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയെയും കൂട്ടി പങ്കജ് രഞ്ജിതയുടെ വീട്ടിൽ വരുന്നതായിരുന്നു. അരവിന്ദും രഞ്ജിതയും കൂടി പൂജയെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. പങ്കജിനോട് റൂം കാണിച്ചു കൊടുക്കാൻ പറയുകയും ഉടൻതന്നെ പങ്കജ് പൂജയെ കൂട്ടി റൂം കാണിച്ചു കൊടുക്കാൻ പോവുകയാണ്. പിന്നീട് കാണുന്നത് സുമിത്രയുടെ വീട്ടിൽ സ്വര മോൾ സിദ്ധാർഥുമായി പല സ്വകാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് സുമിത്ര ഭക്ഷണവുമായി വരുന്നത്.
അപ്പോഴാണ് ഫോട്ടോയിൽ രോഹിത്തിനെ കണ്ട് ഇത് ആരാണെന്ന് സ്വര മോൾ ചോദിക്കുന്നത് അതു അച്ഛാച്ഛനാണെന്ന് സ്വരയെ പരിചയപ്പെടുത്തിയപ്പോൾ, അപ്പോൾ ഇത് ആരാനെന്ന് ചോദിക്കുകയാണ് സ്വരമോൾ. അത് മോൾ വലുതായാൽ മനസ്സിലാകും എന്ന് പറയുകയാണ് സിദ്ധാർത്ഥ്. പിന്നീട് കാണുന്നത് അപ്പുവും ചിത്രയും പലതും സംസാരിക്കുന്നതാണ്.
സുമിത്ര ചേച്ചിയുടെ വീട്ടിൽ പോയി പൂജയോട് നിൻ്റെ ഇഷ്ടങ്ങൾ ഒക്കെ പറയണമെന്നു പറയുകയാണ് ചിത്ര. അപ്പച്ചിക്കും ഇപ്പോൾ എന്നോട് വെറുപ്പാണെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. പൂജയ്ക്ക് സാരി ഒക്കെ ആയി വരികയാണ് പങ്കജ്. പൂച്ചയോട് സാരി ധരിക്കാൻ പറയുകയാണ് പങ്കജ്. സുമിത്ര ആണെങ്കിൽ അനിരുദ്ധിനോട് നമുക്ക് അനന്യയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം എന്ന് പറയുകയാണ്.
അനിരുദ്ധ് അതിനു സമ്മതിക്കുന്നില്ല. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാമെന്നും, അവിടെ എത്തിയാൽ അമ്മയെ അപമാനിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല എന്ന് പറയുകയാണ് അനിരുദ്ധ്. ഇന്ന് പോകുന്നില്ല എന്നും, പിന്നെ ഒരു ദിവസം പോകാം എന്ന് പറയുകയാണ് അനിരുദ്ധ്.അപ്പോഴാണ് അപ്പു സുമിത്രയുടെ വീട്ടിലേക്ക് വരുന്നത്. അപ്പുവിനെ കണ്ടതും വളരെ ദേഷ്യത്തിൽ പെരുമാറുകയാണ് അനിരുദ്ധ്. നീ എന്തിനാണ് ഇവിടെ വന്നതെന്ന് അപ്പുവിനോട് ചോദിക്കുകയാണ്. ഇതൊക്കെയാണ് എന്നത് എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.