Kudumbavilakku Today Episode 30 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്യയുടെ വീട്ടിലെത്തിയ സിദ്ധാർഥ് പരമശിവത്തിൻ്റെ ആൾക്കാർ ചേർന്ന് സിദ്ധാർത്ഥിനെ അടിച്ചിട്ടതിനാൽ അനിരുദ്ധ് വീണ്ടും വീട്ടിൽ കൂടി വരികയായിരുന്നു. പിന്നീട് കുറേ സംസാരിച്ചശേഷം സിദ്ധാർത്ഥ് ഞാൻ ഇവിടെ നിന്ന് പോവുകയാണെന്ന് പറയുകയാണ്.
എന്നാൽ സ്വര മോൾക്ക് അച്ഛാച്ഛൻ പോകേണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സിദ്ധാർത്ഥ പോവുകയാണ്. പിന്നീട് കാണുന്നത് സുമിത്ര പൂജയെ വിളിച്ച് ഞാൻ നാളെ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് പറയുകയാണ്. ഇത് കേട്ട് പൂജ പെട്ടെന്ന് ഇങ്ങോട്ട് വരാൻ കാരണം എന്താണെന്നും, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിക്കുകയാണ്. കുറച്ച് കാര്യങ്ങൾ പറഞ്ഞ ശേഷം ബാക്കി അവിടെ വന്നിട്ട് പറയാം എന്ന് സുമിത്ര പറയുകയാണ്.
ഇതൊക്കെ പിറകിൽ നിന്നും അരവിന്ദ് കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് സുമിത്ര നേരെ സരസ്വതിഅമ്മയുടെ റൂമിലേക്ക് പോയപ്പോൾ സരസ്വതിഅമ്മ നടക്കുന്നതാണ് കാണുന്നത്. ഇത് കണ്ടപ്പോൾ മനസ്സിലായി സരസ്വതിയമ്മ അഭിനയിക്കുകയായിരുന്നു എന്ന്. പിന്നീട് നാളെ നമ്മൾ വീട്ടിൽ പോകുന്നുണ്ടെന്ന കാര്യം പറയുകയാണ്. എപ്പോഴാണ് പോകുന്നു എന്നും കുറച്ചു ദിവസം കൂടി കഴിയട്ടെ എന്ന് പറഞ്ഞപ്പോൾ, നാളെ നമ്മൾ എന്തായാലും പോകും എന്ന് പറയുകയാണ് സുമിത്ര. എന്നാൽ നിനക്ക് കിട്ടാനുള്ളതൊക്കെ കിട്ടി കാണുമെന്നും, അതുകൊണ്ടാണ് പോകുന്നതെന്ന് പറയുകയാണ് സരസ്വതിയമ്മ. പിന്നീട് കാണുന്നത് അരവിന്ദ് കേട്ട കാര്യം രഞ്ജിതയോട് പറയുകയാണ്. അപ്പോൾ വിൽപത്രത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിത. ശേഷം ഡയറി എടുത്ത് കാണിക്കുകയാണ്.
പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. അപ്പുവിന് പൂജ ഒരു പുതിയ ഷർട്ട് വാങ്ങി നൽകുകയാണ്. ഷർട്ട് എടുത്തു വരുമ്പോൾ, ദീപു പൂജയെ തെറ്റിദ്ധരിപ്പിപ്പിക്കാൻ വേണ്ടി ഓഫീസിലുള്ള സ്നേഹ എന്ന പെൺകുട്ടിയെ കുറിച്ച് പറയുകയാണ്. അപ്പുവിനെ വളരെ മോശമായി പൂജയുടെ മുന്നിൽ ചിത്രീകരിക്കുകയാണ് ദീപു. ഇത് കേട്ട് അപ്പു ഞെട്ടുകയാണ്. പൂജയും ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ,സത്യമെന്ന് പൂജയ്ക്കും തോന്നുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.