Kudumbavilakku Today Episode 30 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ ഭർത്താവ് ദീപുവിനെ കാണാൻ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് സുമിത്രയും ചിത്രയും മുകളിൽ നിന്ന് വരുന്നത്. അവർ വരുന്നത് കണ്ട് ദീപു അദ്ദേഹത്തോട് പുറത്ത് വെയ്റ്റ് ചെയ്യാൻ പറയുകയായിരുന്നു. ആരാണ് വന്നതെന്ന് ചോദിച്ചപ്പോൾ, കൊറിയർ വന്നതാണെന്ന് പറഞ്ഞ് ദീപു കൈയ്യൊഴിയുകയായിരുന്നു.
പെട്ടെന്ന് തന്നെ ദീപു പുറത്തേക്ക് പോയി അരവിന്ദിനെ കാണുകയായിരുന്നു. ഫോണിൽ വിളിച്ച് രഞ്ജിതയെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് നിങ്ങളല്ലേ എന്നാണ് അരവിന്ദൻ പറയുന്നത്. അത് ഞാനല്ലെന്നാണ് ദീപു പറയുന്നത്. എന്നാൽ അത് ആരായാലും നമ്മൾ കണ്ടു പിടിക്കുമെന്നും, രഞ്ജിത നിങ്ങളോട് വിളിക്കാൻ പറഞ്ഞതായും പറയുന്നു. ചിത്രയ്ക്ക് ദീപുവിനോടുള്ള സംശയം മാറാത്തതിൽ സുമിത്ര ചിത്രയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് പൂജയെയാണ്. രഞ്ജിതയുടെ ഫോൺ പൂജയുടെ അടുത്താണ് വച്ചിരുന്നത്.
പെട്ടെന്നാണ് ആ ഫോണിലേക്ക് ഒരു കോൾ വന്നത്. പൂജ നോക്കിയപ്പോൾ അത് ദീപുവായിരുന്നു. ഇത് കണ്ട് പൂജ ഞെട്ടുകയാണ്. ദീപു അങ്കിൾ എന്തിനാണ് ഇവരെ വിളിക്കുന്നതെന്നാണ് പൂജ ആലോചിക്കുന്നത്.പിന്നീട് കാണുന്നത് ദീപു ചേച്ചിയോട് ക്ഷമ ചോദിക്കുന്നതാണ്. സ്വർണ്ണമൊക്കെ വിറ്റത് എൻ്റെ ബുദ്ധിമുട്ടുകൊണ്ടാണെന്നാണ് ദീപു സുമിത്രയോട് പറയുന്നത്. പിന്നീട് കാണുന്നത് അരവിന്ദ് പണവുമായി കാത്തു നിൽക്കുന്നതാണ്. അപ്പോഴാണ് സ്വരമോൾ പാട്ടു പാടുന്നത്. നല്ല ഭംഗിയായി സ്വരമോൾ പാട്ടുപാടുകയാണ്. അപ്പോഴാണ് അനിരുദ്ധിൻ്റെ ഫോൺകോൾ വന്നത്. സ്വരമോൾ ഡാഡിയാണോ എന്ന് ചോദിച്ചപ്പോൾ, അല്ലെന്നു പറഞ്ഞ് ഫോൺ കൊടുക്കാതെ അനിരുദ്ധിനോട് മോളെ ഇങ്ങനെ വിളിക്കരുതെന്ന് പറയുകയാണ്.
അപ്പോഴാണ് സ്വരമോൾ കാണാതെ ഫോൺ തട്ടിയെടുത്ത് റൂമിലേക്ക് ഓടിപ്പോയി ഡാഡിയോട് സംസാരിക്കുന്നത്. അപ്പോഴാണ് സുമിത്ര വീട്ടിൽ നിന്നും പോവുന്നത്. ചിത്രയെവിഷമിപ്പിക്കരുതെന്ന് പറഞ്ഞു കൊണ്ടാണ് സുമിത്ര പോവുന്നത്. അരവിന്ദാണെങ്കിൽ ബ്ലാക്ക് മെയ്ലറെ കാത്തു നിന്ന് മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് കാണുന്നത് പൂജ രഞ്ജിത ദീപു അങ്കിളുമായി എന്താണ് സംസാരിക്കുന്നതെന്ന് നോക്കാൻ പോവുന്നതാണ്. അപ്പോഴാണ് പങ്കജ് വരുന്നത്. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.