Kudumbavilakku Today Episode 30 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പു പൂജ അന്വേഷിച്ച് സുമിത്രയുടെ വീട്ടിൽ വന്നതായിരുന്നു. എന്നാൽ അപ്പുവിനെ കണ്ടപ്പോൾ ദേഷ്യത്തിൽ അനിരുദ്ധ് അപ്പുവിനോട് നീ എന്തിനാണ് ഇവിടെ വന്നത് എന്നൊക്കെ പറഞ്ഞ് വഴക്ക് ഇടുകയാണ്.
അപ്പോഴാണ് സുമിത്ര വരുന്നത്. അപ്പുവിനെ എന്തിനാണ് വഴക്കു പറയുന്നതെന്നും, ദീപുവല്ലേ തെറ്റ് ചെയ്തത് എന്നൊക്കെ പറയുന്നുണ്ട്. അച്ഛനോട് ഞാനും അമ്മയും ഇപ്പോൾ ഒന്നും മിണ്ടാറെയില്ലെന്നും, പൂജ ഇവിടെയില്ലെന്നും, രഞ്ജിനിയുടെ വീട്ടിൽ ആണെന്ന് പറയുന്നു. എന്നാൽ അവൾ അവളെ സംരക്ഷിക്കുമെന്നും സുമിത്ര പറയുന്നുണ്ട്. പിന്നീട് കാണുന്നത് പരമശിവത്തിനെയാണ്. സിദ്ധാർത്ഥ് ഇപ്പോൾ വല്ലാത്ത കളിയാണ് കളിക്കുന്നത് എന്നും, ശ്രീനിലയം കയ്യിലെടുക്കാൻ പല കളിയും കളിക്കുമെന്ന് പറയുകയാണ്.
അപ്പോഴാണ് രഞ്ജിതയുടെ വീട്ടിൽ പൂജ സാരിയൊക്കെ ഉടുത്ത് വരുന്നത്. എല്ലാരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പൂജയ്ക്കും രഞ്ജിത ഭക്ഷണം വിളമ്പുകയാണ്. അങ്ങനെ പൂജയും പങ്കജ്യം അരവിന്ദും രഞ്ജിതയൊക്കെ ചേർന്ന് സന്തോഷത്തോടുകൂടി ഭക്ഷണം കഴിക്കുകയാണ്. എന്നാൽ രഞ്ജിത മനസ്സിൽ പലതും കണക്കുകൂട്ടുകയും ചെയ്യുന്നുണ്ട്. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീട്ടിലേക്ക് പരമശിവം വരുന്നതാണ്. ദീപു ഇല്ലേ എന്ന് ചോദിച്ചപ്പോൾ ചിത്ര അകത്ത് ഉണ്ടെന്ന് പറഞ്ഞ് ദീപുവിനെ വിളിക്കുകയാണ്.
ദീപു വന്ന ശേഷം പരമശിവത്തിൻ്റെ കൂടെ വന്ന ആളെ കൊണ്ട് വീടൊക്കെ അടിച്ചു പൊട്ടിക്കുകയാണ്. പിന്നീട് കാണുന്നത് സുമിത്രയെ പൂജ ഫോൺ വിളിക്കുകയാണ്. ഞാൻ രഞ്ജിതാൻറിയുടെ വീട്ടിലെത്തി എന്നും, അമ്മ ഭയക്കേണ്ടതില്ലെന്നും, ഞാൻ അവരൊയൊക്കെ കൊണ്ടാണ് അവിടെ നിൽക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും, അമ്മയുടെ അടുത്തു ഞാൻ ഉടനെ തന്നെ വരും എന്നൊക്കെ പറയുകയാണ് പൂജ. അപ്പോഴാണ് അപ്പു രഞ്ജിതയുടെ വീട്ടിലേക്ക് വരുന്നത്.അപ്പുവിനെ കണ്ടതും പങ്കജിന് ദേഷ്യം വരികയാണ്. പൂജ ഇവിടെ ഇല്ല എന്നൊക്കെ പറഞ്ഞ് അപ്പുവിനെ പറഞ്ഞയക്കുമ്പോൾ, പൂജ അകത്തു നിന്നും പുറത്തേക്കു വരുന്നത്. പൂജയെ കണ്ടതും അപ്പു ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.