Kudumbavilakku Today Episode 31 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയാണ് കുടുംബവിളക്ക്. വളരെ വ്യത്യസ്തമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയെ എന്തിനാണ് ദീപു ഫോൺ വിളിക്കുന്നതെന്ന് പൂജ ആലോചിക്കുകയും, പിന്നീട് അവർ തമ്മിലുള്ള കണക്ഷൻ എന്താണെന്ന് അറിയണമെന്നും കരുതി പൂജ അകത്തേക്ക് പോകുമ്പോഴാണ് പങ്കജ് വരുന്നത്. അതിനാൽ രഞ്ജിത പറയുന്നതെന്താണെന്നറിയാൻ പൂജയ്ക്ക് സാധിച്ചില്ല.
പിന്നീട് കാണുന്നത് അരവിന്ദ് അഞ്ജാതൻ വരാത്തതിനാൽ വീട്ടിലേക്ക് മടങ്ങിവരുന്നതാണ്. അപ്പോഴാണ് രഞ്ജിത ദീപുവിനെ കണ്ടോ എന്ന് ചോദിക്കുകയാണ്. ദീപുവിനെ കണ്ടതും, ദീപുവിനോട് പറഞ്ഞതൊക്കെ രഞ്ജിതയോട് പലതും പറയുകയുമാണ് അരവിന്ദ്. അപ്പോഴാണ് പൂജ പങ്കജിൻ്റെ കൂടെ വീട്ടിലേയ്ക്ക് പോകുന്നത്. പിന്നീട് കാണുന്നത് സുമിത്ര അമ്പലത്തിൽ നിന്ന് മടങ്ങുന്നതാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ബോൾ റോഡിലേയ്ക്ക് പോയപ്പോൾ, ബോളിൻ്റെ കൂടെ ഓടുകയാണ്.നിരവധി വണ്ടികൾ ചീറി പാഞ്ഞു വരുന്നുണ്ട്. എന്നാൽ കുഞ്ഞിനെ ഓടിയെടുക്കുകയാണ് സുമിത്ര.
അപ്പോഴാണ് കുഞ്ഞിൻ്റെ അമ്മ മോളെ എന്നു വിളിച്ച് ഓടി വരുന്നത്. ആ അമ്മയെ കണ്ട് സുമിത്ര ആകെ ഞെട്ടുകയാണ്. തൻ്റെ മകൾ ശീതളായിരുന്നു അത്.ആകെ കോലം കെട്ട് ഒരു സാധാരണ സ്ത്രീയായിട്ടാണ് ശീതളിനെ കാണുന്നത്. ഇതെന്തു പറ്റി മോളെ, നീ ആകെ ക്ഷീണിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് സുമിത്ര. എന്നാൽ ശീതൾ ഒന്നും പറയുന്നില്ല. അമ്മേ, ഞാൻ എല്ലാം പിന്നെ പറയാമെന്ന് പറയുകയാണ്.
എൻ്റെ മോളെ ഇത്ര വർഷത്തിനു ശേഷം കണ്ടതിൻ്റെ സന്തോഷത്തിൽ ശീതളിനെ കെട്ടിപ്പിടിക്കുകയാണ്. ശീതളിൻ്റെ മോളെ വാരിയെടുത്ത് ഉമ്മ നൽകുകയാണ്. പിന്നീട് സുമിത്ര ശീതളിനോട് എൻ്റെ കൂടെ വരാൻ പറയുകയാണ്. എന്നാൽ ശീതൾ അതിന് തയ്യാറാവുന്നില്ല. ആകെ വിഷമത്തിൽ സുമിത്ര വീട്ടിലേക്ക് പോവുകയാണ്. വീട്ടിലെത്തിയ സുമിത്രയെ കണ്ട പൂജ എന്തു പറ്റിയെന്ന് ചോദിക്കുകയാണ്. ഞാൻ ഇന്ന് ശീതളിനെ കണ്ടെന്നും, ശീതളിൻ്റെ അവസ്ഥയെ കുറിച്ചൊക്കെ വിഷമത്തിൽ പറയുകയാണ് സുമിത്ര. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന നടക്കുന്നത്.