പൂജ അപ്പു പ്രണയം തുറന്ന് പറഞ്ഞു; മറുവശത്ത് സിദ്ധു സുമിത്ര പ്രണയം പൂവിടുന്നു; സുമിത്രയോട് ഇഷ്ടം പറഞ്ഞ് സിദ്ധു!! | Kudumbavilakku Today Episode 31 May 2024 Video

Kudumbavilakku Today Episode 31 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് ഇപ്പോൾ വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പു പൂജയെ കാണാൻ രഞ്ജിതയുടെ വീട്ടിൽ പോയതായിരുന്നു. പങ്കജ് പൂജ ഇവിടെയില്ലെന്ന് പറഞ്ഞ് മടങ്ങാൻ നോക്കുമ്പോഴാണ് പൂജ വരുന്നത്. പൂജയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറയുകയായിരുന്നു അപ്പു.

അപ്പോഴാണ് അനിരുദ്ധിന് ജയിലിൽ നിന്നും ഫോൺ വരുന്നത്. പ്രതീഷ് ജയിലിൽ നിന്നും കുറച്ചു മാസങ്ങൾക്കുള്ളിൽ മോചിതനാവുമെന്നാണ് അവർ പറഞ്ഞത്. ഇത് കേട്ട് കൊണ്ടാണ് സിദ്ധാർത്ഥ് വരുന്നത്. നീ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ചോദിച്ചപ്പോൾ അനിരുദ്ധ് കളവ് പറയുകയായിരുന്നു. അത് കളവാണെന്ന് എനിക്ക് മനസിലായെന്ന് പറയുകയാണ് സിദ്ധാർത്ഥ്.

പിന്നീട് കാണുന്നത് പൂജയും അപ്പുവും തമ്മിലുള്ള സംഭാഷണമാണ്. പൂജയോട് അപ്പു ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന കാര്യം തുറന്നു പറയുകയായിരുന്നു.എന്നാൽ പൂജ അപ്പുവിനോട് അപ്പുവേട്ടൻ പ്രണയം തുറന്നു പറയുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നെന്നും, എന്നാൽ ഇപ്പോൾ എനിക്ക് അപ്പുവേട്ടനോട് പ്രണയമില്ലെന്ന് പറയുകയാണ് പൂജ. ഇത് കേട്ട് അപ്പു ആകെ സങ്കടപ്പെടുകയാണ്. പിന്നീട് കാണുന്നത് സുമിത്രയും സിദ്ധാർത്ഥും പലതും സംസാരിക്കുന്നതാണ്. സുമിത്രയോട് നമുക്ക് ഇനി ഒരുമിച്ച് ജീവിച്ചുടേ എന്ന് ചോദിക്കുകയാണ് സിദ്ധാർത്ഥ്. എന്നാൽ എനിക്ക് സമ്മതമല്ലെന്ന് പറയുകയാണ് സുമിത്ര.

പിന്നീട് പലതും സംസാരിക്കുകയായിരുന്നു. ഞാൻ ഇവിടെ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടല്ലേയെന്നും, ഞാൻ പെട്ടെന്ന് തന്നെ ഇവിടെ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറയുകയാണ് സിദ്ധാർത്ഥ്. അതിനു ശേഷം ഞാൻ യുഎസിലേക്ക് പോവുമെന്ന് പറഞ്ഞപ്പോൾ അത് എല്ലാവരോടും പറയാനാണ് സുമിത്ര പറയുന്നത്. ഇതൊക്കെ കേട്ട് വിഷമിച്ചു നിൽക്കുകയാണ് സിദ്ധാർത്ഥ്. പിന്നീട് കാണുന്നത് അനന്യയെയാണ്. സ്വരമോളില്ലാത്തതിൻ്റെ വിഷമത്തിലാണ് അനന്യ. അപ്പോഴാണ് വിശ്വനാഥമേനോൻ വന്ന് അനന്യയെ സമാധാനിപ്പിക്കുന്നത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Kudumbavilakku
Comments (0)
Add Comment