അനന്യയിൽ നിന്നും സുമിത്ര ജീവിച്ചിരിക്കുന്ന സത്യം അനിരുദ്ധ് അറിയുന്നു!! പങ്കജിന്റെ പിറന്നാൾ പാർട്ടിയിൽ അഴിഞ്ഞാടിയ പൂജയെ കയ്യോടെ പിടികൂടി സുമിത്ര!! | Kudumbavilakku Today Episode Viral

Kudumbavilakku Today Episode Viral : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ സീസൺവണ്ണിൽ കണ്ടിരുന്ന അതേ ആവേശം തന്നെയാണ് സീസൺ 2 ലും പ്രേക്ഷകർക്കിപ്പോൾ ഉള്ളത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, സുദേവൻ വക്കീലിന് ആക്സിഡൻ്റ് സംഭവിച്ചതായിരുന്നു. ഐസിയുവിലായ വക്കീലിനെ കാണാൻ സുമിത്ര എത്തിയതിന് പിന്നാലെ, രഞ്ജിതയും അരവിന്ദും അവിടെ എത്തിയിരുന്നു. ഡോക്ടർ വന്ന് സുമിത്രയെ ഒന്ന് കാണണമെന്ന് വക്കീൽ പറഞ്ഞെന്നു പറഞ്ഞപ്പോൾ, സുമിത്ര ഐസിയുവിൽ പോയ ശേഷം വക്കീൽ സുമിത്രയോട് പലതും പറയാൻ നോക്കുമ്പോൾ, രഞ്ജിത ആംഗ്യ ഭാഷയിൽ എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് കാണിച്ചപ്പോൾ, വക്കീൽ ഒന്നും പറയാതെ കിടന്നു.

രഞ്ജിതയുടെ ഭീഷണിയാണ് വക്കീൽ ഒന്നും പറയാത്തതെന്ന് സുമിത്രയ്ക്ക് മനസിലായി. പിന്നീട് കാണുന്നത് സരസ്വതി അമ്മ ശീതളിനോട് പലതും സംസാരിക്കുന്നതാണ്. അപ്പോഴാണ് ശീതൾ സച്ചിന് എന്നോട് വലിയ സ്നേഹമാണെന്നും, ഒരു ദിവസം ലെറ്ററുമായി വന്നയാൾക്ക് വെള്ളം കൊടുക്കാൻ പോയ ഞാൻ, കാൽ തടഞ്ഞ് അയാളുടെ മേൽ വീണപ്പോൾ, അത് കണ്ട് വന്ന സച്ചിൻ അയാളെ തല്ലുകയും, ഇപ്പോഴും അതിൻ്റെ പേരിൽ എന്നോട് വഴക്കാണെന്നും, ശീതൾ പറഞ്ഞപ്പോൾ, പേരക്കുട്ടിയുടെ ദു:ഖത്തിലും സന്തോഷിക്കുകയാണ് സരസ്വതിയമ്മ.

എന്നാൽ സുമിത്ര പറയുന്ന കാര്യങ്ങളൊക്കെ എങ്ങനെയാണ് രഞ്ജിത അറിയുന്നതെന്ന് സുമിത്രയ്ക്ക് മനസിലായില്ല. അപ്പോഴാണ് ഇതിൻ്റെ പിന്നിൽ സരസ്വതി അമ്മയാണെന്ന് മനസിലാക്കുന്നു. അപ്പോഴാണ് സുമിത്ര ആശുപത്രിയിൽ നിന്ന് വരുന്നത്. അപ്പോൾ, സരസ്വതിയമ്മ പണമൊക്കെ എണ്ണുകയായിരുന്നു. ഈ പണവും, പുത്തൻ സാരികളൊക്കെ എവിടെ നിന്ന് കിട്ടിയതെന്ന് ചോദിക്കുകയാണ്. എന്നാൽ ഒന്നും പറയാത്ത സരസ്വതിയമ്മയോട്, ഞാൻ വക്കീലിനെ കാണാൻ പോയതൊക്കെ ആരാണ് രഞ്ജിതയ്ക്ക് പകർന്നു കൊടുത്തതെന്ന് ചോദിക്കുകയാണ്. ഇതിന് ഉത്തരം നൽകുന്നില്ലെങ്കിലും സരസ്വതിയമ്മയുടെ മുഖഭാവത്തിൽ സുമിത്രയ്ക്ക് മനസിലായി.

പിന്നീട് കാണുന്നത് അനിരുദ്ധ് വലിയ വിഷമത്തിൽ നിൽക്കുന്നതാണ്. അനന്യയോട് അമ്മ ഇല്ലാത്തതിൻ്റെ വിഷമത്തെക്കുറിച്ചും, എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറയുകയാണ് അനിരുദ്ധ്.പിന്നീട് കാണുന്നത്, പങ്കജിൻ്റെ ബർത്ത്ഡേ സെലിബ്രേഷനാണ്. സരസ്വതിയമ്മയെയും ക്ഷണിച്ചിരുന്നു. സരസ്വതിയമ്മ സുമിത്രയെയും കൂട്ടിയാണ് ബർത്ത്ഡേ പാർട്ടിക്ക് പോകുന്നത്. അവിടെ എത്തിയപ്പോൾ, കേക്ക് കട്ടിംങ്ങാണ് നടക്കുന്നത്. പങ്കജിൻ്റെ കൂടെ നിന്ന് പങ്കജ് പൂജയുടെ വായിൽ കെയ്ക്ക് വച്ചു കൊടുക്കുന്നതാണ് കാണുന്നത്. ഇത് കണ്ട് സുമിത്ര ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇനി വരുന്ന എപ്പിസോഡുകളിൽ നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment