KudumbavilakkuToday Episode 26 Jan 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര രോഹിത്തിൻ്റെ സുഹൃത്തിൻ്റെ മകനുമായി സംസാരിക്കുന്നതായിരുന്നു. എന്നാൽ സുമിത്ര വിചാരിച്ചതു പോലെയൊന്നും രോഹിത്തിൻ്റെ സുഹൃത്തുക്കളുമായി അടുക്കാൻ സുമിത്രയ്ക്കാവുന്നില്ല.
പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. രഞ്ജിതയും അരവിന്ദും അകത്തിരുന്നപ്പോഴാണ് ആരോ വന്ന് ബെല്ലടിക്കുന്നത്. ഡോർ തുറന്ന് നോക്കുമ്പോൾ ഉമ്മറത്ത് ഒരു കത്ത് കാണുകയാണ്. ആ കത്തിൽ രഞ്ജിത പലരുമായി സംസാരിച്ച കുറേ ഫോട്ടോകളും, കുറച്ച് ഭീഷണിപ്പെടുത്തുന്ന എഴുത്തുകളുമാണ് ഉണ്ടായിരുന്നത്. അത് കണ്ട് ഞെട്ടുകയാണ് രഞ്ജിത. അരവിന്ദനെ കാണിച്ചപ്പോൾ, അരവിന്ദനാകെ ഭയന്നു വിറക്കുകയാണ്. പിന്നീട് കാണുന്നത് ദീപുവിനെയാണ്.
ചിത്രയ്ക്കാണെങ്കിൽ ദീപുവിന് എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ടെന്ന് മനസിലാക്കുന്നു. അതിനു ശേഷം വീട്ടിൽ കുറേ തിരഞ്ഞശേഷമാണ് ഒരുപാട് സ്വർണ്ണം കാണുന്നത്. അതും എടുത്ത് വന്ന് ദീപുവിനോട് ചിത്ര ഇതൊക്കെ എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. എന്നാൽ ദീപു ഒന്നും തുറന്ന് പറയാൻ തയ്യാറായിരുന്നില്ല. പിന്നീട് കാണുന്നത് സുമിത്രയും സീമയും തമ്മിലുള്ള സംഭാഷണമാണ്. സീമയോട് സുമിത്ര തൻ്റെ ആറു വർഷത്തെ ജീവിതത്തിനിടയിൽ ആശുപത്രിയിൽ ഉണ്ടായ ചിലവ് ആരാണ് അടച്ചതെന്ന് ചോദിക്കുകയാണ്.
ആരാണ് അടച്ചതെന്ന് അറിയില്ലെന്നും, പക്ഷേ വിദേശത്ത് നിന്നാണ് ആ പണമൊക്കെ വന്നിരുന്നത്. എന്നാൽ അതാരാണെന്ന് അന്വേഷിക്കണമെന്ന ചിന്തയിലാണ് സുമിത്ര. അപ്പോഴാണ് പൂജ കയറി വരുന്നത്. പൂജയ്ക്ക് പറ്റിയ അപകടം കണ്ട് സുമിത്ര വിഷമിക്കുകയാണ്.. പിന്നീട് കാലിന് മറിഞ്ഞ സ്ഥലത്ത് മരുന്നൊക്കെ വച്ച ശേഷം, സുമിത്ര പോയ കാര്യങ്ങളൊക്കെ കുറിച്ച് പൂജ അന്വേഷിക്കുകയാണ്. അങ്ങനെ രണ്ടു പേരും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.