Kunchacko Boban Mother Molly Kunchacko Birthday Party Viral : വളരെ ചുരുങ്ങിയ സമയം കൊണ്ട് നായക നടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയ താരം പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രണയ നായകൻറെ വേഷങ്ങൾ അധികവും അഭിനയിച്ചത് കൊണ്ട് തന്നെ ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിനും താരം അർഹനായിട്ടുണ്ട്.
ഏതാണ്ട് നൂറിലധികം ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തിന്റെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതായിരുന്നു. ഒരു കാലഘട്ടത്തിനപ്പുറം കോളേജ് പെൺകുട്ടികളുടെ ഹീറോയായി വാഴുന്ന കുഞ്ചാക്കോ ബോബൻ ഇന്നും പ്രായം മറികടന്നുള്ള അഭിനയമാണ് പലപ്പോഴും കാഴ്ചവയ്ക്കുന്നത്. നൃത്ത രംഗങ്ങളും തനിക്ക് വഴങ്ങുമെന്ന് അഭിനയത്തിലൂടെ തെളിയിച്ച ഘടകവും ആണ്. എല്ലാത്തിനും കുഞ്ചാക്കോയ്ക്ക് പൂർണ്ണ പിന്തുണയുമായി എത്തുന്നത് ഭാര്യ പ്രിയയും അമ്മ മോളി കുഞ്ചാക്കോയും ആണ്.
അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അങ്ങേയറ്റം സന്തോഷം ഉള്ളതാക്കുവാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോൾ അമ്മയുടെ എഴുപതാം ജന്മദിനത്തിന്റെ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഒപ്പം അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അമ്മയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചു എത്തിയവർക്ക് മറുപടി നൽകുവാനും കുഞ്ചാക്കോ മറന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ആളുകളിലേക്ക് എത്തിക്കാറുണ്ട്. എല്ലാകാര്യവും നർമ്മത്തിന്റെ മേമ്പൊടിയോടെ ആണ് താരം പലപ്പോഴും മാധ്യമങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.