Kunchako Boban Family Trip To Kashmir Video : ഒന്നര പതിറ്റാണ്ടിലധികമായി മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.1997-ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയാണ് പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നത്.എന്നാൽ പത്ത് വർഷം ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2010 ഓടെ ചലചിത്ര രംഗത്ത് വീണ്ടും സജീവമാവുകയും ചെയ്തു. പിന്നീട് താരത്തിൻ്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങുകയും, അതിൽ അധികവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിരുന്നു.
സിനിമ പോലെ തന്നെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും പ്രാധാന്യം നൽകുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.2005-ൽ വിവാഹിതരായ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച മകനാണ് ഇസഹാക്ക്. മകൻ ജനിച്ച ശേഷം മകൻ്റെ വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു യാത്രാ വിശേഷമാണ് വൈറലായി മാറുന്നത്. ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം കാശ്മീരിലാണ് താരത്തിൻ്റെ പുതിയ യാത്ര.‘കാശ്മീർ, സ്വർഗത്തിന് മറ്റൊരു പേരുണ്ട്’ എന്ന ക്യാപ്ഷനാണ് പ്രിയയുടെയും ഇസഹാക്കിൻ്റെയും കൂടെയുള്ള ഫോട്ടോയ്ക്കും വീഡിയോയ്ക്കും ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കൂടാതെ സംവിധായകൻ മേജർ രവിയെ ടാഗ് ചെയ്തു കൊണ്ട് താരം ഇങ്ങനെ കുറിച്ചിരുന്നു. ‘ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി’ എന്നാണ് കുറിച്ചത്. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും സ്നേഹം പങ്കുവെച്ച് എത്തിയത്. സിനിമയിൽ നിന്ന് ഇടവേള കിട്ടുമ്പോഴൊക്കെ താരം കുടുംബവുമായി യാത്ര പോകുന്നത് പതിവാണ്. പ്രിയ നായകൻ്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്.