Lakshmi Nakshathra With Kollam Sudhi Family With Perfume : മലയാളികളുടെ മനസ്സിൽ ചിരി പടർത്തി നമ്മെ വിട്ടുപോയ താരമാണ് കൊല്ലം സുധി. സുധീയുടെ മ ര ണ ശേഷവും സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ് നിൽക്കുകയാണ് സുധി. സുധിയുമായും ഭാര്യ രേണുവുമായി വളരെ അടുപ്പത്തിലുള്ള താരമാണ് അവതാരക കൂടിയായ ലക്ഷ്മി നക്ഷത്ര.താരത്തിന് സുധിയോടുള്ള അടുപ്പം മലയാളികൾക്ക് എല്ലാം അറിയാം ഇപ്പോൾ പുതുതായി ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊല്ലം സിദ്ധിയുടെ ഭാര്യ രേണുവിന് സുധിയുടെ അവസാന നിമിഷത്തെ ഗന്ധം പെർഫ്യും ആക്കി സമ്മാനിച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഈ വീഡിയോ പങ്കുവെച്ച് ഈ വിശേഷം ആരാധകരെ അറിയിച്ചത്.രേണുവിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ആ വസ്ത്രത്തിലെ സുധിയുടെ മണം പെർഫ്യും ആക്കി മാറ്റിയതെന്നും താരം വിഡിയോയിൽ പറഞ്ഞു. മുൻപ് ലക്ഷ്മി പെർഫ്യൂം ഉണ്ടാക്കാൻ ഒരുങ്ങുന്നതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. സുധിയുടെ മണം പെർഫ്യൂം ആക്കി മാറ്റിയത് ദുബായ് മലയാളി കൂടിയായ Dr യൂസഫിന്റെ നേതൃത്വത്തിൽ ആണ്.
സുധി ചേട്ടന്റെ മണം അതുപോലെ തന്നെ ഫീൽ ചെയ്യുന്നുണ്ടെന്നാണ് സുധിയുടെ ഭാര്യ രേണു പറയുന്നത്.തന്റെ പുതിയ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ ഇങ്ങനെയാണ്, ഈ ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ആളുകൾ എനിക്ക് യൂസഫ് ഭായിയെ കുറിച്ച് പറഞ്ഞുതന്നു. കൂടാതെ ഇതൊരു വീഡിയോ ആക്കി കാണിക്കുന്നത് എന്തിനാണെന്നും ചിലർ ചോദിച്ചിരുന്നു.
അതിനുള്ള മറുപടി കൂടി നൽകുകയാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ. ഇത്തരം പ്രവർത്തികൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഒരു പ്രചോദനം കൂടിയാകട്ടെ എന്നും ലക്ഷ്മി പറഞ്ഞു. കൂടാതെ ഈ സമ്മാനത്തിന് ലക്ഷ്മിക്കു നന്ദി പറയുന്ന രേണുവിനെയും വിഡിയോയിൽ കാണാം. 2023 ജൂണിലാണ് തൃശൂരിൽ വച്ചുണ്ടായ വാഹനാ പ ക ട ത്തിൽ സുധി മ രി ച്ചത്.