Lekshmi Nair Spine Surgery Video Viral : അവതാരകയും വ്ളോഗറുമായ ലക്ഷ്മി നായര്‍ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയി തിരിച്ചു വന്നതിനു പിന്നാലെ സർജറിക്കായി ആശുപത്രിയിൽ പോയ ദിവസങ്ങളെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.കാണുന്നത് പോലെ അത്ര ആരോഗ്യവതിയല്ല താനെന്നും, ചില പ്രശ്നങ്ങളുണ്ടെന്നും, ഉടനെ തന്നെ സര്‍ജറിയുണ്ടാവും എന്നും ലക്ഷ്മി കഴിഞ്ഞ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ആ സര്‍ജറി വിജയകരമായി പൂർത്തിയാക്കി താൻ ആരോഗ്യവതിയായി ഇരിക്കുന്നു എന്ന് പുതിയ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ലക്ഷ്മി. ഗോൾഡൻ വിസ സ്വീകരിക്കുവാനായി ദുബായിൽ പോയി തിരിച്ചു വന്നതിനുശേഷം തനിക്കൊരു സർജറി ഉണ്ടെന്ന് മുൻകൂട്ടി ലക്ഷ്മി പറഞ്ഞിരുന്നു.ദുബായ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തിയ ലക്ഷ്മി നായരും കുടുംബവും ഉടനെ തന്നെ ഡിസ്ക്ക് കൊളാപ്സിനു വേണ്ടി നടക്കുന്ന കീഹോള്‍ സർജറി നടത്തുവാനായി ആശുപത്രിയിലേക്ക് പോവുന്ന പുതിയ വീഡിയോയിലൂടെ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.
വെക്കേഷന് റിസോര്‍ട്ടില്‍ പോയത് പോലെയായിരുന്നു തനിക്ക് ആദ്യം തോന്നിയത് എന്നാണ് ലക്ഷ്മി പറഞ്ഞത്. അനുവും, സരസ്വതിയും ഇവരോടൊപ്പം ആ യാത്രയിൽ ചേരുകയായിരുന്നു. “എല്ലാം കഴിഞ്ഞു, ഇപ്പോള്‍ ഓക്കെയാണ്” സർജറിക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി അവർ തന്നെ ചെറുതായി നടത്തിച്ചുവെന്നും, ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ 75 ശതമാനത്തോളം വേദന മാറിയിട്ടുണ്ട്. ഇനി ഫിസിയോതെറാപ്പിയോടൊപ്പം മൂന്നാഴ്ച വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.ദൂരയാത്രകളൊന്നും ഇപ്പോൾ തൽക്കാലം ചെയ്യാൻ പറ്റില്ല. എന്നാൽ തനിക്കൊരു ഓപ്പറേഷന് കഴിഞ്ഞ് പോവുന്ന ഫീലിംഗ്സൊന്നും ഇല്ലെന്നും, ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ കുറച്ചുദിവസം താമസിച്ചിട്ടും പോവുന്നത് പോലെയാണ് തനിക്ക് തോന്നുന്നത് എന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നത് കേൾക്കാം.
നിരവധി പേർ വീഡിയോയുടെ താഴെ കമന്റുകള്‍ പങ്കുവെക്കുകയുണ്ടായി. “ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോവുമ്പോള്‍ ഇത്രയും സന്തോഷത്തോടെ പോവുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നും, ദൈവം എന്നും തുണയായി കൂടെയുണ്ടാവട്ടെ, മിടുക്കിയായിട്ട് തിരിച്ച് വരൂ, പെട്ടെന്ന് അസുഖം ഭേദമായി തിരിച്ച് വരൂ” തുടങ്ങിയ കമന്റുകയുമായി വീഡിയോയുടെ താഴെ ആരാധകരും എത്തി. തുടർന്നും പഴയതുപോലെ ഇനിയും വ്ളോഗുകള്‍ ചെയ്യണമെന്ന കമന്റും കൂട്ടത്തിൽ ഉണ്ടായിരുന്നു.