M A Yusuff Ali Fan Girl Gift Viral : എം എ യൂസഫലിയെ അറിയാത്ത മലയാളികൾ ആരാണ് ഉണ്ടാകുക. ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും അടക്കം ചെയ്ത് ആളുകൾക്കിടയിൽ ശ്രദ്ധ നേടുമ്പോഴും ബിസിനസ് എന്ന നിലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പണമില്ലാതെ വിഷമിക്കുന്ന പലരെയും സഹായത്തിന്റെ കരം നീട്ടി രക്ഷിക്കുവാൻ എം എ യൂസഫലിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യത്വമുള്ള വ്യക്തിയെന്നാണ് എം എ യൂസഫലി ആളുകൾക്കിടയിൽ അറിയപ്പെടുന്നത്
ലുലുമോൾ എന്ന മഹാസാമ്രാജ്യത്തിന്റെ അധിപനായി കഴിയുമ്പോഴും സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുവാനും അവരുടെ പ്രശ്നങ്ങൾ കണ്ടു പരിഹരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരന്റെയും അടിസ്ഥാന ആഗ്രഹങ്ങളിൽ ഒന്നാണ് അദ്ദേഹത്തെ നേരിട്ടു കാണുക എന്നത്. സഹായം അഭ്യർത്ഥിക്കുന്നതിനേക്കാൾ അധികം അദ്ദേഹത്തെ ഒന്ന് നേരിട്ട് കണ്ടാൽ മതി എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോൾ ഹനീന എന്ന പെൺകുട്ടി എം എ യൂസഫലിക്ക് നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്
യൂസഫലി അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഹനീന സമ്മാനമായി നൽകിയിരിക്കുന്നത്. സ്വന്തം കൈപ്പടയിൽ വരച്ചെടുത്ത ചിത്രത്തിനു താഴെ അതിമനോഹരമായ ഒരു പോസ്റ്റും ഹനീന പങ്കുവെച്ചിട്ടുണ്ട്. എം എ യൂസഫലി സാറിന് ഒരു സമ്മാനം നൽകണമെന്ന് കുറെ നാളായി കരുതുന്നു. അത് അദ്ദേഹത്തിന് ഏറെ പ്രിയമുള്ളതാകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ഹനീന തന്റെ സമ്മാനം സോഷ്യൽമീഡിയയ്ക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുന്നത്.
ഹനീനയുടെ വീഡിയോയിൽ യൂസഫലിക്കൊപ്പം ചേർന്ന് നിൽക്കുന്നതും ഫോട്ടോ ഫ്രെയിം കൈമാറുന്നതും ഒക്കെ കാണാൻ സാധിക്കും. ഇതിനു താഴെ നിരവധിപേർ കമന്റുകൾ രേഖപ്പെടുത്തിയും എത്തിയിട്ടുണ്ട്. പലരും യൂസഫലിയെ ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹമാണ് കമന്റ് ആയി കുറിക്കുന്നത്.