Madhav Suresh Gopi Introduced His Girl Friend Latest Viral News : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ്. 4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ.മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്ഗോപിയുടെ രണ്ട് ആൺ മക്കളുടെ ലക്ഷ്യം.
മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് ആണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഗോകുലിനു കഴിഞ്ഞു. മുദുഗൗ എന്ന ചിത്രത്തിലാണ് ഗോകുൽ ആദ്യമായി നായകനായി പ്രത്യക്ഷപ്പെട്ടത്.ഇന്ന് യുവ താരനിരയിൽ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് ഗോകുൽ. ഇപ്പോഴിതാ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനയാണ് മാധവിന്റെ വരവ്.
വിൻസെന്റ് സെൽവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് മാധവ്. മാധവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ഇപോഴിതാ ഇൻസ്റ്റാഗ്രാമിൽ തന്റെ പെൺ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മാധവ്.
മൈ ഫേവറൈറ്റ് ഹോമി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇപ്പോൾ തന്നെ വൈറൽ ആയി കഴിഞ്ഞു. കൂടെയുള്ള സുന്ദരി ആരാണെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്. ഒരുമിച്ച് നിൽക്കുന്ന ചിത്രവും കാറിൽ ഇരിക്കുന്ന ചിത്രവും ആണ് വൈറൽ ആയിരിക്കുന്നത്. സുഹൃത്താണോ കാമുകിയാണോ ചേട്ടനെ കടത്തി വെട്ടിയോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ.