Malavika Krishnadas Cute Pregnancy Look In Saree : മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി, ശേഷം സ്ക്രീനിലും തിളങ്ങിയ താരമാണ് മാളവിക കൃഷ്ണദാസ്. ഇന്ദുലേഖയായിരുന്നു താരത്തിൻ്റെ ആദ്യ പരമ്പര.ലാൽ ജോസ് ചിത്രമായ തട്ടും പുറത്ത് അച്യുതനിലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ അഭിനയിച്ചത്. അഭിനയത്തിലുപരി നൃത്തത്തിന് പ്രാധാന്യം നൽകിയതിനാൽ കരിയറിൽ ഡാൻസിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പിന്നീട് കൂടുതലായി താരം സ്റ്റേജ് ഷോകളിലായിരുന്നു സജീവമായിരുന്നത്.
മഴവിൽ മനോരമയിലെ ‘നായിക നായകൻ’ എന്ന പരിപാടിയിലെ സഹതാരമായിരുന്ന തേജസ് ജ്യോതി ആയിരുന്നു താരത്തെ വിവാഹം ചെയ്തത്. ഇവിടെയും വിവാഹ വാർത്തകൾ പുറത്തുവന്നത് മുതൽ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇവർക്ക് ലഭിച്ചത്. ഏഷ്യാനെറ്റിലെ സൂപ്പർ ഡാൻസർ ഡാൻസ് റിയാലിറ്റി ഷോ അവസാനിച്ചതിനുശേഷമാണ് മാളവിക തേജസിനെ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയ സജീവമായ ഇരുവരും താരങ്ങളുടെ വിശേഷങ്ങൾ യൂട്യൂബിലും, ഇൻസ്റ്റഗ്രാമിലൂടെയൊക്കെ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ വരുന്നു എന്ന വാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ, ഇപ്പോൾ ഏഴാം മാസം ആയെന്നും ഏഴാം മാസത്തെ ചടങ്ങുകളും,വിശേഷങ്ങളുമൊക്കെയയി മാളവിക താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് മനോഹരമായി അണിഞ്ഞൊരുങ്ങിയുള്ള ഒരു ഫോട്ടോ ഷൂട്ടിൻ്റെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
കസിൻ സിസ്റ്ററിൻ്റെ കല്യാണത്തിന് ഒരുങ്ങി നിൽക്കുന്ന മാളവിക ഓറഞ്ച് സാരിയും, പിങ്ക് ബ്ലൗസുമായാണ് താരം ധരിച്ചിരിക്കുന്നത്. പിങ്ക് കുർത്തയും, മുണ്ടുമാണ് തേജസിൻ്റെ വേഷം. ബ്രൗൺ ഹ്യു മെയ്ക്കപ്പാണ് ഒരുക്കിയിരിക്കുന്നതെന്നും, സൃഷ്ടി ജ്വല്ലേഴ്സിൻ്റേതാണ് ആഭരണങ്ങളെന്നും താരം പങ്കുവച്ചിരുന്നു. താരത്തിൻ്റെ നിരവധി ആരാധകരാണ് മനോഹരമായിട്ടുണ്ടെന്ന കമൻ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ചിലർ നിങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കമൻറുമായി വന്നിരുന്നു,