Malavika Krishnadas Pregnancy Reveal Video : സൂപ്പർ ഡാൻസർ എന്ന ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കീഴടക്കിയ താരമാണ് മാളവിക കൃഷ്ണദാസ്. ഈ റിയാലിറ്റി ഷോയിൽ കൂടാതെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവും മാളവിക കാഴ്ചവച്ചിരുന്നു. ഈ റിയാലിറ്റി ഷോയിലെ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസിനെയാണ് താരം വിവാഹം കഴിച്ചത്.കൂടാതെ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവന്ന ഇന്ദുലേഖ എന്ന പരമ്പരയിൽ മാളവിക ലീഡ് റോളും കൈകാര്യം ചെയ്തിരുന്നു. മാളവിയുടെയും തേജസിന്റെയും പ്രണയ വിവാഹമായിരുന്നോ?
എന്നുള്ള ചോദ്യങ്ങൾ ഇവരുടെ വിവാഹ ശേഷം ഇവരെ തേടി എത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു ഇവരുടെത്. ഏത് സാഹചര്യത്തിലും തന്റെതായ ഉറച്ച നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ഒരു വ്യക്തിയാണ് മാളവിക. തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല.മാളവികയും തേജസും ചേർന്നാണ് സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇവർക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്.
വിവാഹവും തുടർന്നുള്ള വിവാഹം ജീവിതവും വിശേഷങ്ങളും എല്ലാം ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ഷിപ്പിലാണ് തേജസ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ ശേഷം തേജസ് ഷിപ്പിൽ ജോലിക്ക് വേണ്ടി പോവുകയും പിന്നീട് നാളുകൾക്ക് ശേഷമാണ് തിരിച്ചെത്തുകയും ചെയ്തത്. തേജസ് തിരിച്ചെത്തിയപ്പോൾ അതിനെക്കുറിച്ചുള്ള വ്ലോഗും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേജിലൂടെ താരം മറ്റൊരു സന്തോഷവാർത്തയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.തേജസും മാളവികയും ഒരു അച്ഛനും അമ്മയും ആകാൻ പോവുകയാണ്.
തന്റെ പ്രഗ്നൻസി റിവീൽസാണ് താരം ഇപ്പോൾ ഒരു റീൽസിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നത്. കയ്യിൽ സ്കാനിങ് പേപ്പറും പ്രെഗ്നൻസി കാർഡും കൊണ്ടാണ് താരം തന്റെ സന്തോഷം അറിയിച്ചിരിക്കുന്നത്. വീഡിയോയിൽ മാളവികക്കൊപ്പം ഭർത്താവ് തേജസ്സും ഉണ്ട്. ”The surprise I gave him” എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു.