Mallika Sukumaran 50 Years In Cinema Celebration : മല്ലികാ സുകുമാരൻ്റെ ചലചിത്ര ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ അനുമോദന ചടങ്ങായ ‘ മല്ലികാ വസന്തം’ ഇന്നലെയാണ് തലസ്ഥാന നഗരിയിൽ നടന്നത്. നിരവധി ചലച്ചിത്ര പ്രവർത്തകരും, രാഷ്ട്രീരംഗത്തുള്ളവരും, കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് വളരെ ഗംഭീരമായി പൂർത്തിയായി. താരത്തിന് പൊന്നാട അണിയിച്ച്, ആദരിച്ച ശേഷം, മല്ലികാ സുകുമാരൻ ഒറ്റയ്ക്ക് നേരിട്ട ജീവിത സാഹചര്യങ്ങളെക്കുറിച്ച് പറയുകയായിരുന്നു സദസിലുള്ളവരും, മക്കളും.
സുകുമാരനെ കല്യാണം കഴിക്കുന്നതിന് മുൻപേ സിനിമയിൽ ഉണ്ടായിരുന്ന മല്ലിക സുകുമാരന് എന്നും ഇഷ്ടം സുകുമാരൻ്റെ ഭാര്യ എന്ന ലേബലിൽ നിൽക്കാനാണ്. ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം, അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് ഇങ്ങനെ പറയുകയുണ്ടായി.’ചെറുപ്രായത്തിൽ അച്ഛൻ്റെ മരണശേഷം ഒറ്റയ്ക്കായ അമ്മ മനോധൈര്യം കൊണ്ട് ഞങ്ങളുടെ കൂടെ നിന്ന് ഇന്ന് ഇവിടെ വരെ എത്തിയിരിക്കുകയാണെന്നും, അന്ന് മുതൽ ഞങ്ങളുടെ വളർച്ചയ്ക്ക് വലിയൊരു ഭാഗമായ അമ്മയ്ക്ക് നന്ദിയും, സ്നേഹവും, ദീർഘായുസ്സും ഉണ്ടാവട്ടെയെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.’
സ്വന്തംകർമ്മമേഖലയിൽ 50 വർഷം പൂർത്തിയാക്കുക എന്ന വളരെ കുറച്ച് വ്യക്തികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും, അത് ഒരു അതിശയമാണെന്നും, എന്നെയും ചേട്ടനെയും പോലുള്ള ചെറിയ കലാകാരന്മാർക്ക് മനസിലാകും 50 വർഷം എന്നത് എത്രത്തോളം വലുതാണെന്നത്. അച്ഛൻ മരിച്ച ശേഷം ആംബുലൻസിൽ കയറിയപ്പോൾ, ഇനി അമ്മ എന്തു ചെയ്യും എന്ന ചിന്ത ഞങ്ങളിൽ ഉണർന്നെങ്കിലും, അതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന ഞാനും ചേട്ടനുമെന്ന് തൊണ്ടയിടറി കൊണ്ട് പറയുകയാണ് പൃഥ്വിരാജ്. ഇത് കേട്ട് മല്ലികയുടെ കണ്ണുകൾ നനയുകയും ചെയ്തു. കൂടാതെ തനിക്ക് ലഭിച്ചിട്ടുള്ള ഭാഗ്യത്തെ കുറിച്ചും താരം പറയുകയുണ്ടായി. അമ്മയെ വച്ച് സിനിമ നിർമ്മിക്കാനും,സംവിധാനം ചെയ്യാനും, ഒരുമിച്ച് അഭിനയിക്കാനും ഭാഗ്യം ലഭിച്ച എത്ര മക്കളുണ്ടെന്ന് എനിക്കറിയില്ലെന്നും, ഈ ഒരു ഭാഗ്യം എനിക്ക് ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും താരം പറയുകയുണ്ടായി.
പതിനാലാം തീയതി എംപുരാൻ്റെ ഷൂട്ടിംങ്ങിനായി അമേരിക്കയിൽ പേകേണ്ടിയിരുന്ന എൻ്റെയും ചേട്ടൻ്റെയും വിസ വരാത്തതിനാലാണ് പോവാൻ സാധിക്കാതിരുന്നതെന്നും, അതിൽ സന്തോഷമുണ്ടെന്നും, പക്ഷേ ഞങ്ങൾ പോവാതിരിക്കാൻ അമ്മ വല്ലതും ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും, എൻ്റെ അമ്മ ആയതു കൊണ്ട് എനിക്ക് സംശയമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്. ഇത് കേട്ട് സദസിൽ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ‘ഇനി അധികം മോഹമൊന്നുമില്ലെന്നും, ഇതുവരെ ലഭിച്ച ദാനത്തിന് ജഗദീശ്വരന് നന്ദി പറയുകയുമാണ് മല്ലികാ സുകുമാരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞത്.