Mallu Family Ponnoos Latest Happy News : മല്ലു ഫാമിലി യൂട്യൂബ് ചാനലിലൂടെ സജീവമായ സുജിനെയും ഭാര്യ നിത എന്ന പൊന്നൂസിനെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇവരുടെ യൂട്യൂബ് ചാനലിലൂടെ കുടുംബം ഒട്ടാകെ വീഡിയോകളിൽ എത്താറുണ്ട്. സുജിനു പുറമേ സഹോദരിയായ കുഞ്ചുസും യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ്.ഇപ്പോൾ പൊന്നൂസ് ഒരു പുതിയ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൊന്നൂസ് പഠനത്തിന്റെ ഭാഗമായി കുറച്ച് നാളുകളായി തന്റെ സ്വന്തം വീട്ടിലേക്ക് മാറി നിൽക്കുകയാണ്.
തന്റെ വിവാഹത്തിനുശേഷം മക്കളൊക്കെ ആയിയെങ്കിലും ഈ തിരക്കിനിടയിലും വീണ്ടും പഠിക്കണമെന്ന മോഹം തനിക്ക് മനസ്സിലുണ്ടായിരുന്നു ആ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പൊന്നൂസ്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിശേഷം സുജിനും പങ്കുവെച്ചിട്ടുണ്ട്.പഠനത്തെക്കുറിച്ച് ആരാധകർ ചോദിച്ചതിനുള്ള മറുപടി കൂടി നൽകുകയാണ് പൊന്നൂസ് തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ഇപ്പോൾ നിതാ സുജിൻ ടീച്ചറായി എന്നാണ് ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് താരം പറയുന്നത്.
ഞാനൊരു ടീച്ചറായി എന്നുള്ള സന്തോഷം ഇവിടെ പങ്കുവെക്കുന്നു. എന്റെ രക്ഷിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ പഠിപ്പിച്ച് ഒരു ടീച്ചർ ആക്കുക എന്നത്. അവരുടെ ആഗ്രഹം സഫലമാക്കിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.എന്റെ പഠനം വീണ്ടും പൂർത്തീകരിക്കാനുള്ള മനസ്സ് കാണിച്ചത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി എന്നാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റിനു ചുവടെ അഭിനന്ദനങ്ങൾ നൽകി എത്തിയത്. ഇതിനായിരുന്നു പൊന്നൂസ് കാത്തിരുന്നത് എന്ന ക്യാപ്ഷൻ നൽകി സുജിനും ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനും കാരണം സുജിൻ ആണെന്നാണ് നിത പറയുന്നത്.