Mamta Mohandas Bought New BMW Z4 M40i Viral : വ്യക്തിജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ ഒക്കെ സധൈര്യം നേരിട്ട് വിജയം കൈവരിച്ച ചുരുക്കം ചില വനിതകൾ മാത്രമേ ഇന്ന് നമുക്കിടയിൽ ജീവിച്ചിരിപ്പുള്ളൂ. അക്കൂട്ടത്തിൽ എപ്പോഴും മുൻപന്തിയിൽ പറയേണ്ട പേര് തന്നെയാണ് മലയാള സിനിമ നടി മമ്ത മോഹൻദാസിന്റെത്. അർബുദ രോഗത്തെയും ത്വക്ക് രോഗത്തെയും അടക്കം ശരീരത്തെയും മനസ്സിനെയും ബാധിച്ച പ്രശ്നങ്ങളെ ഒക്കെ അതിജീവിച്ച് ഇന്ന് താരം എത്തിനിൽക്കുന്ന നില അർഹതപ്പെട്ടത് തന്നെയാണ് എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും.
മലയാള സിനിമയിൽ ഓരോ വിജയങ്ങൾ കൈവരിച്ച് മുന്നേറുമ്പോഴും വന്ന വഴി താരം ഒരിക്കലും മറക്കാറില്ല. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടക്കം താരം പ്രത്യേക സമയവും കണ്ടെത്താറുണ്ട്. ആഭരണങ്ങളോടും മറ്റും അമിതഭ്രമം ഇല്ലാത്ത താരം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വാഹനം ഓടിക്കുവാനും അത് സ്വന്തമാക്കുവാനും ആണെന്ന് മുൻപേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. പോർഷേയുടെ ഏറ്റവും പുതിയ സീരീസ് താരം സ്വന്തമാക്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞു നിന്നിരുന്നു.
ഇതിന് പിന്നാലെ ഇപ്പോൾ ബിഎംഡബ്ലിയു ഓട്ടോ ക്രാഫ്റ്റ് മോഡൽ വാഹനം സ്വന്തമാക്കാൻ എത്തിയിരിക്കുകയാണ് താരം. ഷോറൂം കമ്പനിയാണ് ഇതിൻറെ സന്തോഷം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ലിയു ഇ വി ഓട്ടോഗ്രാഫർ മോഡലിലെ BMW Z4 M40i വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വയലറ്റ് കളറിലുള്ള വാഹനം കാണാൻ തന്നെ ഭംഗി ഏറെയാണ്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
അമ്മയ്ക്കും തൻറെ പ്രിയപ്പെട്ട നായക്കുട്ടിക്കും ഒപ്പം എത്തിയാണ് താരം പുതിയ വാഹനം ഏറ്റുവാങ്ങിയത്. വാഹനത്തിന്റെ പേപ്പറുകൾ ഒക്കെ ഒപ്പിട്ടു കൊടുത്ത ശേഷം കേക്ക് മുറിച്ച് ഷോറൂംകാരിൽ നിന്ന് പൂച്ചെണ്ട് ഏറ്റുവാങ്ങിയും ഒക്കെ താരം വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. പിന്നീട് വാഹനം ഓടിച്ച് പുറത്തേക്ക് ഇറങ്ങുന്ന താരത്തെയും കാണാൻ സാധിക്കുന്നുണ്ട്. എന്ത് തന്നെയായാലും ഇനിയുള്ള യാത്രയ്ക്ക് കൂട്ടായി എത്തിയ പുതിയ അതിഥിക്ക് ഒരായിരം ആശംസകൾ തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.