Manoj K Jayan Daughter With Mammootty : മലയാള സിനിമയിൽ നിന്നു തന്നെ ദാമ്പത്യ ജീവിതം തിരഞ്ഞെടുത്ത നിരവധി താരങ്ങളുണ്ട്. അതിൽ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. സിനിമയിൽ രണ്ടു പേരും തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2000-ൽ ഇവർ വിവാഹിതരാകുന്നത്. എന്നാൽ 2008-ൽ വിവാഹമോചിതരായെങ്കിലും, മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി മനോജ് കെ ജയൻ്റ കൂടെയാണ് പോയിരുന്നത് എങ്കിലും ഉർവശി ചെന്നൈയിൽ നിന്ന് വരുമ്പോഴും, കുഞ്ഞാറ്റ ചെന്നൈയിൽ പോയാലും ഉർവശിയുടെ കൂടെയും താമസിക്കാറുണ്ട്.
സിനിമയിലേക്ക് വന്നിലെങ്കിലും താരപുത്രി എന്ന നിലയിൽ നിരവധി ആരാധകരാണ് കുഞ്ഞാറ്റയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുഞ്ഞാറ്റ ഇൻസ്റ്റാഗ്രാമിലൂടെ വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വാഹനപ്രേമിയായ കുഞ്ഞാറ്റയ്ക്ക് അഞ്ച് കോടി വിലവരുന്ന റേഞ്ച് റോവറാണ് മനോജ് കെ ജയനും ഉർവ്വശിയും നൽകിയത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് അവാർഡ് ദാന ചടങ്ങിൽ ഉർവശിയുടെ കൂടെ പോയപ്പോഴുള്ള ഫോട്ടോകളും വിശേഷങ്ങളുമാണ്.
കുഞ്ഞാറ്റ ഇൻസ്റ്റാഗ്രാം പേജിൽ മമ്മൂക്കയുടെ കൂടെയുള്ള സെൽഫിയെടുത്ത ഫോട്ടോ പങ്കുവച്ച് ഇങ്ങനെ കുറിച്ചു.’ ഈ ചിത്രം ഒരു കഥയാണ്. ഞാൻ ആദ്യമായി അവാർഡ് ഫങ്ങ്ഷന് പോയപ്പോൾ മമ്മൂക്കയുടെ അടുത്താണ് ഇരിക്കാൻ സീറ്റ് കിട്ടിയത്. ആളുകൾ ഫോട്ടോയ്ക്ക് വേണ്ടി വന്നുകൊണ്ടിരുന്നു. ഒന്ന് ചോദിക്കണോ എന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ മമ്മൂക്ക തന്നെ എൻ്റെ നേരെ തിരിഞ്ഞു പറഞ്ഞു.
നിനക്ക് ഫോട്ടോ വേണ്ടേ. തീർച്ചയായും എന്ന് പറഞ്ഞ് ഞാൻ കുതിച്ചു. എല്ലാം പെട്ടെന്ന് സംഭവിച്ചു. ഇത് എനിക്ക് ഏറ്റവും അമൂല്യമായ ചിത്രമായിരിക്കും. അത് മമ്മൂക്കയാണ്, എൻ്റെ സ്വപ്നം, ഒരു മനുഷ്യൻ, ഇതിഹാസതാരം.’ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായും നിരവധി താരങ്ങളുടെ കൂടെയുള്ള ഫോട്ടോകളും തേജപങ്കുവച്ചിരുന്നു. നിരവധി പേരാണ് സ്നേഹം പങ്കുവെച്ച് എത്തിയത്.