Meenakshi Dileep Dance Video From Terrace : ആരാധകർ ഏറെയുള്ള താരപുത്രിമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ആണ്. ആരാധകർ സ്നേഹത്തോടെ മീനാക്ഷിയെ മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്.മീനാക്ഷി പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.ചെന്നൈയിൽ എംബിബിഎസ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് താരപുത്രി ഇപ്പോൾ. അതിന്റെ തിരക്കുകളിലായതിനാൽ തന്നെ വളരെ കുറച്ചു മാത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്.
അതിനാൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ജയറാമിന്റെ മകളുടെ കല്യാണത്തിനായി മീനാക്ഷി എത്തിയ വാർത്ത സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മീനാക്ഷിക്ക് ഇൻസ്റ്റഗ്രാമിൽ നിലവിൽ ഉള്ളത്. കൂടാതെ ഒട്ടേറെ ഫാൻസ് പേജുകളും മീനാക്ഷിക്ക് വേണ്ടി സജീവമായിട്ടുണ്ട്. മീനാക്ഷിയുടെ കല്യാണത്തെക്കുറിച്ചും, സിനിമാലോകത്തേക്കുള്ള കടന്നുവരവിനെ കുറിച്ചുമെല്ലാം വലിയ ചർച്ചകൾ തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.
നല്ല ഒരു നർത്തകിയാണ് മീനാക്ഷി. നിരവധി നൃത്ത വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ പുതിയ നൃത്ത ചുവടുകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരപുത്രി.”മൻ കേ തിത്തലി തിൽ ഉട” എന്ന ചെന്നൈ എന്നെ എക്സ്പ്രസ് എന്ന ചിത്രത്തിലെ ഗാനത്തിനൊത്താണ് നൃത്തം വയ്ക്കുന്നത്.
ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാറാണ് അണിഞ്ഞിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധക ഹൃദയം കീഴടക്കി കഴിഞ്ഞു. 200k ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദിലീപേട്ടന്റെ മീനൂട്ടി, അടിപൊളിയാണ് മീനുട്ടി, സൂപ്പർ ഡാൻസർ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.