Meenakshi Dileep MBBS Graduation With Kavya Madhavan : താരപുത്രികളിൽ മലയാള സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെ മകൾ എന്നതിലുപരിയായി മീനാക്ഷിക്ക് തന്റേതായ ഒരു ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ സ്വന്തമാക്കാൻ സാധിച്ചു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് മീനാക്ഷി.അതിമനോഹരമായ നൃത്തച്ചുവടുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട് താരം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളാണ് മീനാക്ഷി. ഇപ്പോൾ താരത്തിന്റേതായ ഒരു സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
മീനാക്ഷി ഇപ്പോൾ തന്റെ സ്വപ്നത്തിലേക്ക് അടുത്തിരിക്കുകയാണ്. നിലവിൽ ചെന്നൈയിൽ എംബിബിഎസിന് പഠിച്ചുകൊണ്ടിരുന്ന മീനാക്ഷിയുടെ പഠനം പൂർത്തിയായി എന്ന സന്തോഷ വാർത്തയാണ് ആരാധകരിലേക്ക് എത്തുന്നത്.ദിലീപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിശേഷം ഇപ്പോൾ അറിയിച്ചത്. മീനാക്ഷിയോടൊത്തുള്ള ചിത്രം പങ്കുവെച്ച് ദിലീപ് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ദൈവത്തിന് നന്ദി എന്റെ ആ സ്വപ്നവും സാക്ഷാത്കരിച്ചു. എന്റെ മകൾ മീനാക്ഷി ഇപ്പോൾ ഡോക്ടർ ആയിരിക്കുന്നു, ഏറെ സ്നേഹവും അഭിമാനവും തോന്നുന്ന നിമിഷമാണ് ഇതെന്നാണ് ദിലീപ് പറയുന്നത്.
ദിലീപിനെ കൂടാതെ കാവ്യാമാധവനും മീനാക്ഷിക്ക് ആശംസകളുമായി എത്തി.മീനാക്ഷിയും ദിലീപും കാവ്യ മാധവനും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് കാവ്യ ഈ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചത്. നിന്റെ വിജയത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു, നിന്റെ കഠിനാധ്വാനമാണ് നിന്നെ ഇവിടേക്ക് എത്തിച്ചത്, കൺഗ്രാജുലേഷൻസ് ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ.
എന്നാണ് കാവ്യാ തന്റെ പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്. നിരവധി ആരാധകരാണ് മീനാക്ഷിക്ക് ആശംസകളുമായി ഈ പോസ്റ്റിനു ചുവടെ കമന്റുകളുമായി എത്തിയത്. ദിലീപേട്ടനെ ഏറെ സന്തോഷത്തോടെ കണ്ട ചിത്രങ്ങളിൽ ഒന്നാണിത്. അച്ഛന്റെ മോള് മിടുക്കി കുട്ടിയാണ്, എന്നിങ്ങനെയാണ് ആരാധകർ പങ്കുവച്ച കമന്റുകൾ.