Meenakshi Dileep With Manoj K Jayan Daughter : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിലീപ്. ദിലീപിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ എന്നും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അഭിനയിക്കുന്ന ഏത് വേഷങ്ങളും അതിന്റെ കൃത്യമായ രൂപത്തിൽ പ്രേക്ഷകന്റെ മുന്നിലെത്തിക്കാനുള്ള ദിലീപിന്റെ കഴിവ് എന്നും എടുത്തു പറയേണ്ടതാണ്. നായകനായോ കോമേഡിയനായോ വില്ലനായോ ദിലീപ് ജനങ്ങൾക്ക് മുൻപിൽ എത്തുമ്പോൾ വലിയ ഒരു ഹർഷാരവം എങ്ങുനിന്നും ഉയർന്നു കേൾക്കാറുണ്ട്.
ദിലീപ് എല്ലായിപ്പോഴും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. തന്നാൽ കഴിയുന്ന സഹായങ്ങൾ ഒക്കെ അദ്ദേഹം ജനങ്ങൾക്ക് ചെയ്തു കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ജനപ്രിയനായകൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ ആണ് മീനാക്ഷി.
താര പുത്രി എന്ന നിലക്ക് മീനാക്ഷിയും ജന പ്രിയയാണ്. അച്ഛൻ ദിലീപ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്. ഇപ്പോൾ നിലവിൽ ഡോക്ടർ ആവാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് മീനാക്ഷി. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ദിലീപ് തന്റെ മകൾ മീനാക്ഷിയോട് പറഞ്ഞിട്ടുള്ളത്. രണ്ടു പെൺ മക്കളിൽ ആദ്യത്തെയാൾ സൈലന്റും മറ്റെയാൾ കുറച്ചു വൈലന്റുമാണ്. മഹാലാഷ്മിയും മീനാക്ഷിയും തമ്മിലുള്ള സ്നേഹത്തെ കുറിച്ചും ദിലീപ് നിരവധി തവണ സംസാരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അത്രതന്നെ ആക്റ്റീവ് അല്ലാത്ത ഒരാൾ ആണ് മീനാക്ഷി.ഇടക്ക് എപ്പോഴെങ്കിലും ആണ് താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകരെ തേടി എത്താറുള്ളത്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.താരപുത്രി കോഫി കുടിക്കാനെത്തിയപ്പോൾ എടുത്ത ഒരു കിടിലൻ ഫോട്ടോ ആണിത്. നിറ ചിരിയോടെ ആണ് ഫോട്ടോയിൽ മീനാക്ഷി ഉള്ളത്.നിരവധി പേരാണ് പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.