Meenakshi Thatteem Mutteem Wedding Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം.ഹാസ്യ പരമ്പര കുറഞ്ഞു വരുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടു വരുന്നത്. ഇങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു ആശ്വാസം പകരുന്ന പരമ്പരയാണ് തട്ടീം മുട്ടീം.പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഒട്ടേറെ ജനശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങൾ ആണ്.ആ കൂട്ടത്തിൽ ഉള്ള ഒരാൾ തന്നെയാണ് മീനാക്ഷി എന്ന കഥാപാത്രം.
ഓരോ എപ്പിസോഡ് പിന്നിടുമ്പോളും പ്രേക്ഷക പ്രീതി കൂടിവരികയാണ് മീനാക്ഷിക്ക്.ഒട്ടും കൃത്രിമം ഇല്ലാത്ത അഭിനയ ശൈലി തന്നെയാണ് മീനാക്ഷിയുടെ ഹൈലൈറ്റ്.അതുകൊണ്ട് തന്നെയാവണം മലയാളികൾ ആ കഥാപാത്രം ഏറ്റെടുത്തതും.തട്ടിയും മുട്ടിയും നായികയുടെ പകരക്കാരിയായി വന്നതാണെങ്കിലും,മികച്ച ഒരു കാസ്റ്റിംഗ് തന്നെ ആണ് താനെന്ന് അടിവരയിടുന്ന പ്രകടനം തന്നെയാണ് പരമ്പരയിൽ ഉടനീളം കാഴ്ച്ചവെച്ചത്.അഭിനയരംഗത്ത് മുന്നേറുമ്പോൾ തന്നെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലേക്ക് കടക്കുകയാണ് താരം.
എന്താണ് എന്നല്ലേ?തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം.മുന്നോട്ടുള്ള ജീവിതത്തിൽ ഒരു സഹയാത്രികനെ കിട്ടിയ സന്തോഷത്തിൽ ആണ് താരം.പള്ളിയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ വെള്ളവസ്ത്രം ഉടുത്ത് മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ നടി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്.കറുത്ത കോട്ട് അണിഞ്ഞ വരനും അടിമുടി സുന്ദരനായിരുന്നു.രണ്ടുപേരും നല്ല പൊരുത്തമുള്ള ജോഡികളായി വിവാഹച്ചടങ്ങിൽ തിളങ്ങി.തന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ പരമ്പരയാണ് തട്ടീം മുട്ടീം.
ജീവിതത്തിൽ കിട്ടിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് പരമ്പര എന്നും,അതുകൊണ്ട് താൻ എന്നും തട്ടീം മുട്ടീം ടീമിനോട് കടപ്പെട്ടിരിക്കുന്നു എന്നും താരം ഒരുപാട് അവസരങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്.സാമുവൽ കോശി എന്ന ജീവിതപങ്കാളി തന്റെ സീരിയൽ കാണാറുണ്ട് എന്നും മികച്ച അഭിപ്രായമാണ് അഭിനയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും നടി പറയുന്നു.ജീവിതത്തിൽ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ നടക്കട്ടെ,അഭിനയ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും.സീരിയൽ രംഗത്ത് ഒതുങ്ങിനിൽക്കാതെ സിനിമ രംഗത്തേക്ക് പ്രവേശിക്കാൻ കഴിയട്ടെ,കല രംഗത്തും,ജീവിതത്തിലും ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ.ഇനിയും നല്ല വേഷങ്ങൾ ചെയുന്നത് കാണാൻ ഒരുപാട് ആരാധകർ കാത്തിരിക്കുന്നു.