Meera Jasmine With Narain Viral Video : സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മീരാ ജാസ്മിൻ. കാവ്യ മാധവൻ, നവ്യാനായർ, മീരാജാസ്മിൻ, മഞ്ജു വാര്യർ, തുടങ്ങിയ വലിയ ഒരു നായിക നിര തന്നെ മലയാള സിനിമയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് മീരാജാസ്മിൻ തന്റേതായ സ്ഥാനം സിനിമ മേഖലയിൽ ഉറപ്പിച്ചത്. മലയാളത്തിൽ എന്നതുപോലെതന്നെ തെന്നിന്ത്യൻ ഭാഷകളിലും തൻറെ താരസാന്നിധ്യം അറിയിച്ച മീര വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ആ ഇടവേളയ്ക്ക് വിരാമം ഇട്ടുകൊണ്ടാണ് മകൾ എന്ന ചിത്രത്തിലൂടെ അവർ സിനിമ മേഖലയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ അഭിനയരംഗത്ത് മീര സജീവം ആവുകയാണ്. സോഷ്യൽ മീഡിയയിൽ പോലും അക്കൗണ്ട് ഇല്ലാതെ ഇരുന്ന മീരാ ജാസ്മിൻ തന്റെ രണ്ടാം തിരിച്ചുവരവ് പ്രേക്ഷകരെ ഒന്നാകെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്തിയാണ് ആരംഭിച്ചത്
ഫോട്ടോ ഷൂട്ടുകളും ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലെ അക്കൗണ്ടുകളുമായി എത്തി മീര തന്റെ ഓരോ വിശേഷങ്ങളും അടിക്കടി ആളുകളിലേക്ക് എത്തിക്കുവാൻ മറന്നില്ല. 90 കളുടെ പകുതിയിൽ പുറത്തിറങ്ങിയ അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിലെ മീരാ ജാസ്മിൻ, നരേൻ, ഉർവശി കോംബോ ഇന്നും മലയാളി സിനിമ പ്രേക്ഷകർക്ക് വളരെ ആവേശവും ഇഷ്ടവും സമ്മാനിക്കുന്ന ഒന്നാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ പുറത്തുവന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇതേസമയം തന്നെ നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ക്യൂൻ എലിസബത്ത് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഡിസംബർ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം തുടക്കം മുതൽ തന്നെ ആരാധകരുടെ പ്രീതി പിടിച്ചു പറ്റുന്നുണ്ട്
ഇതിനിടയിൽ മീരാ ജാസ്മിന്റെ ഒരു വീഡിയോയാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ചിത്രത്തിൻറെ പ്രദർശനവുമായി ബന്ധപ്പെട്ട മീരാജാസ്മിനും നരേനും ഭാര്യയും മകൻ ഓംകാറും എത്തിയ സമയത്ത് നരേന്റെ മകനെ കണ്ടപാടെ മീര ഓടിച്ചെന്ന് എടുക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. സാധാരണ സോഷ്യൽ മീഡിയയിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരം ഇപ്പോൾ എത്തിയിരിക്കുന്നത് നാടൻ ലുക്കിലാണ്.
പച്ച ചുരിദാർ അണിഞ്ഞ് എത്തിയിരിക്കുന്ന മീരയെ കണ്ട പാടെ അമ്മയുടെ കയ്യിൽ നിന്ന് ഓംകാർ നരേന്റെ കയ്യിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മീരാജാസ്മിൻ കുട്ടിത്താരത്തിന് ഉമ്മ കൊടുക്കുന്നതും വീഡിയോയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത് ഒരുകാലത്തെ രസിപ്പിച്ച ഈ താരജോഡി വീണ്ടും ഒന്നിക്കുന്ന ത്രില്ലിലാണ് മലയാളി സിനിമ പ്രേമികൾ. അതുപോലെതന്നെ പുതുവർഷത്തിലേക്കുള്ള കാൽവയ്പ്പിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമായിരിക്കും ഇതൊന്നും സിനിമ നിരൂപകർ പറയുന്നു.