Meera Nandhan At Guruvayoor With Family : അവതാരികയായി വന്ന് മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച താരമാണ് മീരനന്ദൻ. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംങ്ങറിലൂടെയായിരുന്നു താരത്തിൻ്റെ ആദ്യചുവടുവയ്പ്പ്. 2008-ൽ ലാൽജോസ് ചിത്രമായ മുല്ലയിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള തുടക്കം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള താരം, തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചിരുന്നു. പുതിയമുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി എന്നിവയാണ് മീരയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.
ലൈസൻസ് എന്ന സിനിമയിൽ പാടിയതോടെ ഗായിക കൂടിയായി മീര മാറി. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ആർജെയായി ദുബായിലായിരുന്നു താമസം. മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ് 101.3 എഫ്എമ്മിലെ ആർജെയാണ്. ദുബായിലാണെങ്കിലും വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊച്ചിയിൽ വച്ച് വളരെ സർപ്രൈസായിട്ടുള്ള വിവാഹ നിശ്ചയ ചടങ്ങായിരുന്നു നടന്നത്.
ലണ്ടനിൽ അക്കൗണ്ടൻ്റായിട്ടുള്ള ശ്രീജുവായിരുന്നു മീരയെ വിവാഹം കഴിക്കാൻ പോകുന്നത്. വിവാഹ നിശ്ചയ ശേഷമുള്ള നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിശേഷമാണ് വൈറലായി മാറുന്നത്. ഗുരുവായൂരപ്പനെ കണ്ടു എന്ന ക്യാപ്ഷനോടെ ഗുരുവായുരമ്പലത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛൻ്റെയും അമ്മയുടെയും കൂടെയാണ് താരം ഗുരുവായൂരമ്പലത്തിൽ എത്തിയത്.
കഴിഞ്ഞ ദിവസം ശ്രീജു നാട്ടിൽ എത്തിയിരുന്നുവെന്ന വാർത്ത വൈറലായി മാറിയിരുന്നു. മീരയും നാട്ടിലെത്തിയപ്പോൾ ഉടനെ വിവാഹം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിലർ ഗുരുവായൂരിൽ വച്ചാണോ വിവാഹം എന്നും ചോദിക്കുന്നുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ച് ഒന്നും താരം ഇതുവരെ പറഞ്ഞിരുന്നില്ല. മലയാളി പെൺകുട്ടിയായി കണ്ടതിൻ്റെ സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുകയുണ്ടായി.