Meera Nandhan Haldi Ceremony Video : അവതാരികയായി വന്ന് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരനന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ദിലീപിൻ്റെ നായികയായി വന്ന് പിന്നീട് മലയാളം തമിഴ്, കന്നട, തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. ലൈസൻസ് എന്ന സിനിമയിൽ പാടിയതോടെ നല്ലൊരു നടിയായ മീര ഗായികയായും തിളങ്ങി.2017 നു ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ദുബൈയിലെ റേഡിയോ സ്റ്റേഷനായ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയായി പ്രവർത്തിച്ചു വരികയായിരുന്നു.
2023-ൽ ‘എന്നാലും ൻ്റളിയാ’ എന്ന ചിത്രത്തിൽ അതിഥിയായി മീര വേഷമിട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു മീരയും ലണ്ടനിൽ അക്കൗണ്ടൻ്റായ ശ്രീജുവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. മാട്രിമോണി വഴി പരിചയപ്പെട്ട ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു.വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വിവാഹത്തിൻ്റെ അറിയിപ്പുകളൊന്നും പുറത്തു വന്നിരുന്നില്ല.
ഇന്നലെ താരം ഗുരുവായുരിൽ എത്തി കണ്ണനെ കണ്ട സന്തോഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോൾ പ്രേക്ഷകർ വിവാഹം ഉണ്ടോ എന്ന് ചോദിച്ച് എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഹൽദി ചടങ്ങിൻ്റെ രസകരമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആദ്യപടിയായുള്ള മെഹന്ദി ചടങ്ങിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.മീരയുടെ ഉറ്റമിത്രങ്ങളായ ആൻ അഗസ്റ്റിൻ, നസ്രിയ നസീം, ശ്രിന്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സുഹൃത്തുക്കളുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ മെഹന്തി ചടങ്ങിൻ്റെ വീഡിയോയും താരം പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള ഐലൈൻ ഡ്രസിലാണ് മീര എത്തിയത്. വൈറ്റ് കുർത്തിയാണ് ശ്രീജു ധരിച്ചിരുന്നത്. താരത്തിൻ്റെ മെഹന്തി ചടങ്ങിൻ്റെ ചിത്രങ്ങൾ’ എൻ്റെ ഹൃദയം’ എന്ന് കുറിച്ച് നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.