Meera Nandhan Wedding Video : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മീരാനന്ദൻ. അടുത്തിടെ താരത്തിന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മീരയുടെ കൂട്ടുകാർ മെഹന്തി ചടങ്ങിനും ഹൽദി ചടങ്ങിനും എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത് മീരയുടെ വിവാഹ ദൃശ്യങ്ങളാണ്.ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് മീരാ നന്ദനെ താലി ചാർത്തിയിരിക്കുകയാണ് ശ്രീജു.
ലണ്ടനിൽ നിലവിൽ അക്കൗണ്ടറായി ജോലി ചെയ്തു വരികയാണ് വരൻ ശ്രീജു. വിവാഹ ചടങ്ങിൽ തരത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് താലി ചാർത്തുന്നതും മീരയുടെ കൈപിടിച്ച് നടന്നു പോകുന്നതും ഈ വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.നിരവധി പ്രമുഖ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ആരാധകരിലേക്ക് എത്തിയത്.
അമ്പലത്തിലെ താലി ചാർത്തിയതിനു ശേഷം വിവാഹ റിസപ്ഷൻ എവിടെവച്ച് നടക്കും എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരം ശ്രീജുവിനെ കണ്ടെത്തുന്നത് ഒരു മാട്രിമോണി സൈറ്റ് വഴിയാണ്. തുടർന്ന് കുടുംബവുമായി ആലോചിച്ചതിനുശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരം ഇന്ന് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്.
അടുത്തിടെ താരം സിനിമ മേഖലയിൽ നിന്ന് വിട്ടു നിന്നു എങ്കിലും ആർ ജെ ആയി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം അടുത്തിടെ താരത്തിന്റെ വിവാഹ ഒരുക്കങ്ങളും മറ്റും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മീരയുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഒട്ടുമിക്ക ചടങ്ങുകളും മുൻപ് നടന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹ റിസപ്ഷൻ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.