ഇതാണ് എന്റെ പറുദീസ! പുതിയ വീടിന്റെ പാലു കാച്ചൽ വീഡിയോ പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്.!! [വീഡിയോ] | Actress Meghna Vincent New House Warming Video Malayalam

ഇതാണ് എന്റെ പറുദീസ! പുതിയ വീടിന്റെ പാലു കാച്ചൽ വീഡിയോ പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്.!! [വീഡിയോ] | Actress Meghna Vincent New House Warming Video Malayalam

Actress Meghna Vincent New House Warming Video Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് മേഘ്‌ന വിൻസെന്റ്. താരത്തിന്റെ കുട്ടിക്കളിയും നർമ്മം കലർന്ന സംഭാഷണവും ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. ടെലിവിഷൻ പരമ്പരകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലെയും സജീവസാന്നിധ്യമാണ് താരം. തന്റെ എല്ലാ പുത്തൻ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ.

ചെന്നൈയിൽ ആയിരുന്നു താരത്തിന്റെ താമസം. എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് താമസം മാറിയിരിക്കുകയാണ് താരം. കണ്ണൂരാണ് താരത്തിന്റെ പുതിയ വീട്. ഈയടുത്ത് താരം വീട് മാറുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് വൻ ജനപിന്തുണയാണ് നേടിയത്. താരം തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ മേഘ്‌നാസ് സ്റ്റുഡിയോ ബോക്സിലൂടെ ആണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗ് വീഡിയോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ ആവശ്യപ്രകാരമാണ് താൻ ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്ന് താരം വീഡിയോയിൽ പറയുന്നു. ഒട്ടും ആഡംബരത്തോടെ അല്ല ചടങ്ങ് നടത്തുന്നത്. വളരെ അടുത്ത കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് താരത്തിന്റെ ഹൗസ് വാമിങ്ങിനായി എത്തിയിട്ടുള്ളത്. ബൈബിളും, നിറകുടവും, ഉപ്പും എല്ലാം പിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്നതും പള്ളിയിൽ അച്ഛൻ വന്ന് വീട് വെഞ്ചിരിക്കുന്നതും എല്ലാവരും ഒന്നിച്ച് പ്രാർത്ഥിക്കുന്നതും പാലുകാച്ചുന്നതും എല്ലാം വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പായസം വിളമ്പുന്നതും കേക്കു മുറിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു.

മേഘ്‌നയുടെ ഏറ്റവും വലിയൊരു സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. വളരെ സന്തോഷവതിയായി അണിഞ്ഞൊരുങ്ങി താരം എല്ലായിടത്തും ചടങ്ങിൽ ഓടി നടക്കുന്നത് കാണാം. ആരാധകരുമായി സന്തോഷം പങ്കുവയ്ക്കാനും താരം മടിക്കുന്നില്ല. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ മേഘനയ്ക്ക് ആശംസകൾ അറിയിക്കുന്നത്. പറുദീസ എന്നാണ് താരത്തിന്റെ പുതിയ വീടിന്റെ പേര്. വീടിന് പേര് വയ്ക്കുമ്പോൾ താരത്തിന്റെ മുഖത്തുള്ള സന്തോഷവും ആകാംക്ഷയും വീഡിയോയിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാ.

Whatsapp Amp
Meghna Vincent
Comments (0)
Add Comment