Mohanlal At Kodachadri Viral Video : മലയാളികളുടെ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നടനാണ് മോഹൻലാൽ. 90കളുടെ തുടക്കത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തെ അവതരിപ്പിച്ച് മലയാള ചലച്ചിത്ര സിനിമയുടെ മുൻനിരയിലേക്ക് വന്ന് താരം പിന്നീട് ഇങ്ങോട്ട് കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തത പുലർത്തിയതും ആയിരുന്നു. വില്ലൻ കഥാപാത്രത്തിൽ നിന്ന് നായക നടനിലേക്കുള്ള മോഹൻലാലിന്റെ ചുവടുവെപ്പ് ദ്രുതഗതിയിൽ സംഭവിച്ചതും ആയിരുന്നു. ഇന്ന് മലയാള സിനിമയുടെ മുഖമുദ്ര എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മോഹൻലാലിനെ പ്രിയപെട്ടവർ അടക്കം വിളിക്കുന്നത് ലാലേട്ടനെന്നാണ്.
വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരും ആ വിളിയിൽ ഒരു പ്രത്യേക സ്നേഹവും കരുതലും അദ്ദേഹത്തിനോട് കാത്തുസൂക്ഷിക്കുന്നും ഉണ്ട്. അതുകൊണ്ടുതന്നെ മോഹൻലാലിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യക്തിജീവിതത്തെയും സംബന്ധിക്കുന്ന എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കുടജാദ്രിയിലേക്ക് ഒരു യാത്ര നടത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വലിയതോതിൽ പ്രചരിക്കുകയുണ്ടായി. ഇതിന് പിന്നാലെ ഇപ്പോൾ ശ്രീ മോഹൻലാൽ തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുടജാദ്രി യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്
കുടജാദ്രിയിൽ ഒരു രാത്രി എന്ന ക്യാപ്റ്റനോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിനെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ഒരു കൈയിൽ റാന്തലും മറ്റൊരു കൈയിൽ കവറും പിടിച്ചുകൊണ്ടാണ് അദ്ദേഹം മലനിരകൾ താണ്ടുന്നത്. രാത്രി ഭക്ഷണത്തിനുള്ള വകകൾ ആയിരിക്കാം ആ കവറിൽ എന്ന് ആരാധകർ അനുമാനിക്കുന്നു. നിമിഷനേരത്തിനുള്ളിൽ തന്നെ നിരവധിപേർ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തിയിട്ടും ഉണ്ട്. ജീവിതത്തിൽ എന്നും ഈശ്വരഭക്തി നിലനിർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. അത് അദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയിൽ തുണക്കട്ടെ എന്നാണ് എല്ലാവർക്കും ഒറ്റ സ്വരത്തിൽ പറയാനുള്ളത്. എന്തുതന്നെയായാലും തിരക്കുകൾക്കിടയിൽ യാത്രകൾ ചെയ്യുവാൻ അദ്ദേഹം കാണിക്കുന്ന മനസ്സിനെയും ആളുകൾ പ്രകീർത്തിക്കുന്നുണ്ട് പ്രകീർത്തിക്കുന്നുണ്ട്.