അച്ഛമ്മയുടെ പിറന്നാൾ ആഘോഷത്തിന് ഓടിയെത്തി അപ്പു!! ലാലേട്ടന്റെ അമ്മയ്ക്ക് പാട്ട് പാടി ആവിർഭവ്; അവശതയിലും പുഞ്ചിരിയോടെ ശാന്തകുമാരിയമ്മ!! | Mohanlal Mother Birthday Celebration Video

Mohanlal Mother Birthday Celebration Video : ലാലേട്ടന്റെ അമ്മയുടെ ജന്മദിന ആഘോഷ ചടങ്ങിൽ പാട്ട് പാടി ആവിർഭാവ്, ചിത്രങ്ങളും വിഡിയോസും വൈറൽ. വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തി മലയാളത്തിലെ പ്രമുഖ താരമായി മാറിയ നടനാണ് മോഹൻലാൽ. സമൂഹമാധ്യമങ്ങളിലും വളരെ ആക്ടീവായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും എപ്പോഴും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്.എന്നാൽ ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഏറ്റവും പുതിയ ചിത്രങ്ങളാണ്. ലാലേട്ടന്റെ അമ്മ ശാന്തകുമാരിയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസുമാണ് ആരാധകരുടെ മനം കവർന്നുകൊണ്ട് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ പ്രമുഖ സംവിധായകൻ പകർത്തിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.എന്നാൽ ഇപ്പോൾ നിരവധി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ചിത്രം വൈറൽ ആവുന്നത്. ജന്മദിന ആഘോഷ ചടങ്ങിൽ അമ്പലപ്പുഴ വിജയകുമാറും പങ്കെടുത്തിരുന്നു. ഇതോടൊപ്പം മോഹൻലാൽ ഫാൻസ് ക്ലബ്ബിന്റെ പേജിലൂടെ പങ്കുവെച്ച മറ്റൊരു വീഡിയോയും ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

ലാലേട്ടന്റെ അമ്മയുടെ ജന്മദിന ആഘോഷത്തിനായി ഹിന്ദി റിയാലിറ്റി ഷോ വിജയിയായ ആവിർഭവ് ലാലേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്.ലാലേട്ടന്റെ അമ്മയുടെ മുന്നിൽ നിന്ന് പാട്ട് പാടുകയാണ് ആവിർഭവ്. വീഡിയോ പങ്കുവെച്ച് വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. തന്റെ അമ്മയോടുള്ള ചിത്രങ്ങൾ പലപ്പോഴും ലാലേട്ടൻ പങ്കുവയ്ക്കാറുണ്ട് എന്നാൽ ഇത്തവണ താരത്തിന്റെ ഫാൻ പേജുകളിലൂടെയാണ് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകുന്നത്.

കഴിഞ്ഞ മാതൃദിനത്തിൽ ലാലേട്ടൻ തന്നെ അമ്മയോടൊത്തുള്ള പഴയ ചിത്രം പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. നടനായും നിർമ്മാതാവായും മലയാളികൾ കണ്ട താരം സംവിധായകന്റെ റോളിൽ ബാറോസ് എന്ന ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. വിദേശ താരങ്ങളെ ഉൾപ്പെടുത്തി നിർമ്മിച്ച ഒരു ഫാന്റ്സി ത്രില്ലറാണ് ബാറോസ്.

mohanlal
Comments (0)
Add Comment