Mohanlal Mother Santhakumari Nair Birthday : മലയാളികളുടെ ഇഷ്ടഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾ പാടി മനോഹരമാക്കിയ ഗായകനാണ് എംജി ശ്രീകുമാർ.ലാലേട്ടന്റെ ആരാധകർ പറയുന്നത് ഇങ്ങനെയാണ് എംജി ശ്രീകുമാർ മോഹൻലാലിനു വേണ്ടി പാടുമ്പോൾ രൂപവും ആ സ്വരവും തമ്മിൽ അതിശയിപ്പിക്കുന്ന ഒരു ഇണക്കം നമുക്ക് കാണാം.
ലാലേട്ടൻ എത്തിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് ശ്രീകുമാറിന്റെ ശബ്ദവുമായിയുള്ള ഈ പൊരുത്തം എന്നാണ് പറയാറുള്ളത്. എംജിക്ക് ലാലേട്ടന്റെ കുടുംബവുമായി വലിയ ബന്ധമാണ് ഉള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എംജി ശ്രീകുമാറിന്റെ ഏറ്റവും പുതിയ പോസ്റ്റാണ്.മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് ജന്മം നൽകിയ അമ്മയുടെ പിറന്നാൾ ആണ് ഇന്ന്. ആ അമ്മയ്ക്ക് ബർത്ത് ഡേ വിഷസ് അറിയിച്ച് എത്തിയിരിക്കുകയാണ് എം ജി ശ്രീകുമാർ.
“നമ്മുടെ സ്വന്തം ലാലുവിനെ ജന്മം നൽകിയ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു” എന്നാണ് ലാലേട്ടന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച് എം ജി ശ്രീകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് ചുവടെ ലാലേട്ടന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ അമ്മക്ക് എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. മുൻപ് ലാലേട്ടന്റെ വീട്ടിലെത്തി എംജി ശ്രീകുമാർ അമ്മയെ സന്ദർശിച്ചിരുന്നു.
കുടുംബത്തോടുള്ള സ്നേഹം എം ജി ശ്രീകുമാർ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ലാലേട്ടനും ശ്രീകുമാറും തമ്മിലുള്ള ബന്ധത്തിന് ഉപരിയായി അവരുടെ ലിപ് സിംങ്ക് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ എംജിയുടെ കഴിവ് നമുക്കറിയാവുന്നതാണ് നകുമോ ഖനലെ എന്ന ഗാനത്തിന്റെ ഷൂട്ടിൽ വളരെ സിമ്പിൾ ആയി ലാലേട്ടൻ ആ രംഗം അവതരിപ്പിച്ചപ്പോൾ സിനിമ പ്രേമികൾ അത് ലാലേട്ടൻ പാടുന്നതാണോ എന്ന് സംശയിച്ചു പോയിട്ടുണ്ട് അത്തരത്തിൽ ആണ് രണ്ടുപേരുടെയും പ്രകടനം.