Mohanlal Wish On Sameer Hamsa Birthday Viral News : സൂപ്പർതാരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് മലയാളികളുടെ ഇഷ്ടതാരം ലാലേട്ടന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെയാണ്. താരം തന്നെ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും എല്ലാം പിറന്നാൾ ദിവസങ്ങൾ മറക്കാതെ ആശംസകളുമായി എത്താറുണ്ട്.
അതിലിപ്പോൾ ഏറ്റവും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് മോഹൻലാൽ തന്റെ സുഹൃത്തും ബിസിനസ് മാനുമായ സമീർ ഹംസയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയ ചിത്രമാണ്. ലാലേട്ടൻ സമീർ ഹംസക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകളുമായി എത്തിയത്. ലാലേട്ടന്റെ പോസ്റ്റിന് പുറമേ നിരവധി ആരാധകരുടെ ആശംസകൾ സമീറിന് ലഭിച്ചു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത് ഇങ്ങനെയാണ് ” എന്റെ പ്രിയപ്പെട്ട സമീറിന് വളരെ നല്ലൊരു വർഷവും വളരെ മികച്ച ജന്മദിനവും ആശംസിക്കുന്നു” എന്നാണ് പോസ്റ്റ് പങ്കുവെച്ച് ലാലേട്ടൻ കുറിച്ചത്.
താരത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളാണ് സമീർ ഹംസ. ഇതിനുമുമ്പും കൂട്ടുകാരൻ സമീറിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമീർ എമ്പുരാൻ എന്ന ചിത്രത്തിന്റെ വിദേശ ലൊക്കേഷനിൽ ലാലേട്ടനൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇമ്രാന്റെ ലഡാക്ക് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് സമീർ ഹംസ മുൻപ് പങ്കുവെച്ചത്. ചിത്രത്തിലെ എബ്രഹാം ഖുറേഷിയുടെ ഒരു ഡയലോഗ് പശ്ചാത്തലം ആക്കിയാണ് വീഡിയോ പങ്കുവെച്ചത്.
ആ വീഡിയോ വൈറൽ ആയതോടെ ആരാണ് സമീർ ഹംസ എന്ന ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. ലാലേട്ടനുമായി ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള ഇദ്ദേഹം സിനിമാ മേഖലയുമായി എന്തു ബന്ധമാണ് ഉള്ളത് എന്നും ആരാധകർ ആകാംക്ഷയോടെ കമന്റുകളുമായി എത്തിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷിച്ചാൽ ലാലേട്ടന്റെ ഏതെങ്കിലും ചിത്രവുമായി സമീർ ഹംസയ്ക്ക് ഒരു ബന്ധവുമില്ല എന്നതും കാണാം. എന്നിരുന്നാലും ലാലേട്ടന്റെ ഒട്ടുമിക്ക സെറ്റുകളിലും ഈ ബിസിനസുകാരനെ കാണാം.