Mohanlal With K. J. Yesudas At America Viral News : മലയാളികൾ ഏറെ സ്നേഹിക്കുന്ന രണ്ട് കലാകാരന്മാരാണ് യേശുദാസും മോഹൻലാലും. സംഗീത്തതിന്റെ ഗന്ധർവ്വനായ ദാസേട്ടനും അഭിനയത്തിന്റെ ഗന്ധർവനായ ലാലേട്ടനും മലയാളികൾക്ക് ഒരു വികാരമാണ്. മലയാളികൾ ഇത്രയേറെ സ്നേഹത്തോടെ ഏട്ടാ എന്ന് വിളിക്കുന്ന മറ്റാരും ഇല്ല താനും. ഇരുവരെയും ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് മലയാളികൾ.
എല്ലാവരെയും പോലെ യേശുദാസ് എന്ന അതുല്യപ്രതിഭയുടെ ആരാധകൻ ആണ് താൻ എന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് അദ്ദേഹത്തിന്റെ നവതി ദിനത്തിൽ ഹൃദയഹാരിയായ ഒരു ആശംസയും താരം നേരുകയുണ്ടായി. ദാസേട്ടൻ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മോഹൻലാൽ പറഞ്ഞത്. യേശുദാസ് പാടി മനോഹരമാക്കിയ ഒട്ടനേകം ഗാനങ്ങൾ മോഹൻലാൽ അഭിനയിച്ചു അനശ്വരമാക്കിയിട്ടുണ്ട്. മലയാളികൾ ഈ കോമ്പോ അത്രയേറെയാണ് ഇഷ്ടപ്പെടുന്നത്. മലയാള ഭാഷയിൽ മാത്രമല്ല മറ്റു ഭാഷകളിലും പ്രശസ്ഥരാണ് ഇരുവരും.
സത്യത്തിൽ ഇന്ത്യയൊട്ടാകെ ഉള്ള ജനങ്ങൾക്ക് കേരളം അല്ലെങ്കിൽ മലയാളം എന്നാൽ ഈ രണ്ട് മുഖങ്ങൾ കൂടിയാണ് അത്രയധികം സ്വാധീനം ഉണ്ടാക്കാൻ ഈ രണ്ട് കലാകാരൻമാരുടെ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപോഴിതാ തന്റെ പ്രിയപ്പെട്ട ദാസേട്ടന്റെ കാണാൻ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ. മലയാള സിനിമയിൽ സജീവമല്ലാത്ത യേശുദാസ് ഇപ്പോൾ താമസിക്കുന്നത് അമേരിക്കയിൽ ആണ്. “ഗാനഗന്ധർവ്വന്റെ വസതിയിൽ, മലയാളികളുടെ ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വസതിയിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.
നേര്, മലയിക്കോട്ടെ വാലിബൻ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികളിൽ ആണ് താരം ഇപ്പോൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഒരുപാട് പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ബറോസിന്റെ വരവിനായി മലയാളികൾ കാത്തിരിക്കുന്നത്.