മര ണക്കുഴിയിലേക്ക് കല്യാണിയെ തള്ളിയിട്ട് അഞ്ജൻ!! സേനനും രൂപയും സഹിക്കാനാവാതെ നെഞ്ച് പിടഞ്ഞ് ഇരിക്കുന്നു; രക്ഷകനാകാൻ അവൻ എത്തുമോ!! | Mounaragam Today Episode 01 March 2024 Video

Mounaragam Today Episode 01 March 2024 Video : ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയായ മൗനരാഗം പ്രേക്ഷകർ ഇപ്പോൾ ആകാംക്ഷയോടെയാണ് കാണുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശനും മൂങ്ങയും ലോക്കപ്പിൽ നിന്നും പലതും പറയുന്നതായിരുന്നു. ഇതൊന്നും അറിയാതെ വിക്രം വീട്ടിലേക്ക് വരികയാണ്.

അമ്മൂമ്മയെയും അച്ഛനെയും കാണാഞ്ഞപ്പോൾ വിക്രം അന്വേഷിച്ചപ്പോൾ, നീ എൻ്റെ മുഖം കാണുന്നില്ലേയെന്നും, നിൻ്റെ അമ്മൂമ്മയും അച്ഛനും എന്നോട് കാണിച്ചതാണ് ഇത്. സ്ത്രീകളെ ഉപദ്രവിച്ചാൽ എന്താണ് ശിക്ഷ എന്നറിയാമല്ലേ, ഞാൻ പോലീസിൽ പരാതി നൽകുകയും, പോലീസ് ലോക്കപ്പിൽ ഇടുകയും ചെയ്തു. ഇത് കേട്ട് ഞെട്ടിയ വിക്രം, എന്താണ് ശരണ്യേ നീ ചെയ്തതെന്ന് ചോദിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ പരാതി പിൻവലിക്കണമെങ്കിൽ ഇവിടെ വന്നു കഴിഞ്ഞാൽ നിൻ്റെ അച്ഛനും, അമ്മൂമ്മയും ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യണമെന്ന് പറയുകയാണ്. എന്തു വേണമെങ്കിലും ചെയ്യാമെന്ന് പറയുകയാണ് വിക്രം.

പിന്നീട് വിക്രം ശരണ്യയുടെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്. ശരണ്യ കേസ് പിൻവലിക്കുകയാണ്. ശേഷം മൂങ്ങയും പ്രകാശനും സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന ശേഷം, വിക്രമിനോട് ശരണ്യ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ അമ്മൂമ്മയോടും, അച്ഛനോടും അംഗീകരിക്കാൻ സമ്മതമാണെങ്കിൽ വീട്ടിലേക്ക് വരാമെന്നും, അല്ലെങ്കിൽ കേസ് വീണ്ടും കൊടുക്കുമെന്ന് പറയുകയാണ്. ഇത് കേട്ട് പ്രകാശനും മൂങ്ങയും ഞെട്ടുകയാണ്. നമ്മുടെ കുടുംബങ്ങളില്ലൊന്നും ആണുങ്ങൾ ജോലി ചെയ്യാറില്ലെന്ന് പ്രകാശൻ പറഞ്ഞപ്പോൾ, എങ്കിൽ ഇവിടെ തന്നെ കിടന്നോ എന്ന് പറയുകയാണ് ശരണ്യ. ഇത് കേട്ട് മൂങ്ങ, അയ്യോ +വേണ്ടെന്നും, ഞാൻ ചെയ്തു കൊള്ളാമെന്ന് പറയുകയാണ്. അങ്ങനെ ശരണ്യയുടെ വീട്ടിലേയ്ക്ക് പോവുകയാണ്.

പിന്നീട് കാണുന്നത് ശാരി രൂപയുടെ വീട്ടിലേയ്ക്ക് വരികയാണ്. സരയുവിനെ കല്യാണിയെ തല്ലിയതിന് ശേഷം മോൾക്ക് വലിയ വിഷമമാണെന്നും, അതിനാൽ അവൾക്ക് തക്ക ശിക്ഷ നൽകുമെന്ന് പറയുകയാണ് ശാരി. നിൻ്റെ ആങ്ങളെയെപ്പോലെ കാര്യങ്ങൾ പറഞ്ഞു നടക്കുക അല്ലെന്നും, ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് ചെയ്ത് കാണിക്കുമെന്ന് പറയുകയാണ് ശാരി. ഇത് കേട്ട് രൂപ ഞെട്ടുകയാണ്.നിനക്ക് ഇപ്പോൾ അടുത്ത് തന്നെ കേൾക്കാം, കല്യാണി എന്ന ശല്യത്തിൻ്റെ മരണവാർത്ത. രൂപ ആകെ ഞെട്ടുകയാണ്. എങ്ങനെയെങ്കിലും ചന്ദ്രേട്ടനെ വിവരമറിയിക്കണമെന്ന് ഓർക്കുകയാണ്. അപ്പോഴാണ് കല്യാണി കൺസ്ട്രഷൻ നടക്കുന്നതിൻ്റെ മുകളിലെ നിലയിലേക്ക് രഞ്ജനെയും കൂട്ടികൊണ്ട് പോവുകയാണ്. പ്രക്ഷകരെ ആകാംക്ഷയിലാക്കി കൊണ്ടാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

mounaragam
Comments (0)
Add Comment