Mounaragam Today Episode 02 April 2024 Video : പ്രേക്ഷകർ നാലുവർഷത്തോളമായി കാത്തിരുന്ന എപ്പിസോഡ് ആണ് മൗനരാഗത്തിൽ ഇന്ന് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി കൊല്ലാൻ വേണ്ടി രാഹുൽ ആക്കിയ ഗുണ്ടയായ ചന്തു ചന്ദ്രസേനൻ്റെ ഉറ്റ സുഹൃത്ത് ആയതിനാൽ, രാഹുലിനെ തന്നെ അടിച്ച് ശരിയാക്കുകയായിരുന്നു. അതിനുശേഷം കൂടെ വന്ന മറ്റുള്ളവരോട് ചന്തു ഇയാളെ പുറത്തുകൊണ്ടുപോയി ഇടാൻ പറയുന്നു. മുഖംമൂടി ഇട്ടതിനാൽ ആരാണ് തന്നെ അടിച്ചത് എന്നൊന്നും രാഹുലിന് മനസ്സിലായില്ല.
ബോധം വന്നപ്പോൾ പുറത്തു കിടക്കുകയായിരുന്ന രാഹുൽ ഉടൻതന്നെ വേദന സഹിക്കാൻ വയ്യാതെ വണ്ടിയെടുത്ത് ആശുപത്രിയിലേക്ക് പോകുകയാണ്. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മരുന്ന് വെച്ച് കെട്ടി കൊടുത്തു. അങ്ങനെ രാഹുൽ നേരെ വീട്ടിലേക്ക് പോവുന്നതാണ് കാണുന്നത്. പിന്നീട് കാണുന്നത് ചന്ദ്രസേനൻ രൂപയെ താലി കെട്ടാൻ വേണ്ടി പോവുകയാണ്. അപ്പോഴാണ് കിരൺ ചന്ദ്രശേഖരനെ തമാശ ആക്കുന്നതും, പെണ്ണിന് 100 പവൻ തന്നാണ് അയക്കുന്നത് എന്നും, എല്ലാം നല്ലവണ്ണം നോക്കണമെന്നും തമാശരൂപത്തിൽ പറയുകയാണ്.
ഇതു കേട്ട ചന്ദ്രസേനൻ, എൻ്റെ ഭാര്യയെ നീ പൊന്നു തന്നില്ലെങ്കിലും ഞാനും നോക്കുമെടാ എന്ന് പറഞ്ഞപ്പോൾ, ഭാര്യയായില്ലെന്നും, താലികെട്ടിയാൽ മാത്രമേ ഭാര്യ ആകും എന്ന് പറഞ്ഞുകൊണ്ട് വീണ്ടും തമാശയാക്കുകയാണ്. എല്ലാവരും വളരെ സന്തോഷത്തിൽ ചിരിക്കുകയാണ്. അവർ കാത്തിരുന്ന മുഹൂർത്തമാണ് നടക്കാൻ പോകുന്നത്. അപ്പോഴാണ് രാഹുൽ വീട്ടിലെത്തുന്നത്.വീട്ടിൽ എത്തിയപ്പോൾ വാതിൽ തുറന്നത് സരയുയായിരുന്നു. അച്ഛൻ്റെ കോലം കണ്ട് ഞെട്ടിയ സരയു അച്ഛന് എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ, മുകളിൽനിന്ന് വരികയായിരുന്നു മനോഹരൻ.ചന്ദ്രസേനൻ്റെ ആൾക്കാരാണ് തല്ലിയതെന്ന് മനസ്സിലാക്കിയ മനോഹർ ഒന്നും പറയുന്നില്ല. അപ്പോൾ രാഹുൽ എനിക്ക് കിട്ടിയത് പോലെ ഇനി പലർക്കുമാണ് കിട്ടാൻ പോകുന്നതെന്ന് പറയുകയാണ്.
മക്കൾക്ക് വേണ്ടി വരും പലതും ചെയ്യുന്ന അച്ഛനമ്മമാരുടെ അവസ്ഥ ഇതുതന്നെയാണ് എന്ന് പറഞ്ഞപ്പോൾ അച്ഛനോട് ഞാൻ പുറത്തിറങ്ങേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ ഇന്ന് സരയു പറഞ്ഞപ്പോൾ, രാഹുൽ മുകളിലേക്ക് പോകുകയാണ്. അപ്പോഴാണ് മനോഹർ ഇത് ചെയ്തത് ചന്ദ്രസേനൻ്റെ ആൾക്കാർ ആണെന്നും, നിൻ്റെ അച്ഛനോട് വെറുതെ പുറത്തിറങ്ങാൻ നിൽക്കേണ്ടെന്ന് പറയാനും സരയുവിനോട് പറയുന്നത്. പിന്നീട് കാണുന്നത് ആ ശുഭമുഹൂർത്തം ആണ്.എല്ലാവരും സന്തോഷത്തോടെ കാത്തു നിൽക്കുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ രൂപയുടെ കഴുത്തിൽ താലി ചാർത്തുന്നത്. ഇത് കണ്ടപ്പോൾ സന്തോഷം ആവുകയാണ് സോണിയ്ക്കും കിരണിനും, കല്യാണമൊക്കെ. എത്ര കാലം കാത്തിരുന്നാണ് അവർ ഒന്നായതെന്നും, അച്ഛനും അമ്മയും 20 വർഷങ്ങൾക്ക് ശേഷമാണ് ഒന്നിച്ചിരിക്കുന്നതെന്നും, എനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ ഞാനും അതുപോലെ കാത്തിരിക്കുമെന്നും നീയും ഇതുപോലെ കാത്തിരിക്കുമോ എന്ന് ആദർശിനോട് ചോദിച്ചപ്പോൾ, ആദർശ് ഒന്ന് ആലോചിച്ചശേഷം ഇപ്പോൾ പോകുന്നതു പോലെയാണ് പോകുന്നതെങ്കിൽ ഞാനും ഇതു പോലെ കാത്തിരിക്കും എന്ന് പറയുകയാണ് ആദർശ്.കേട്ടപ്പോൾ കിരണിന് വലിയ സന്തോഷം ആവുകയാണ്. അപ്പോഴാണ് സോണി ആൽബിയോട് പറയുന്നത്, 7 വർഷം ഒരുമിച്ച് ജീവിച്ച് അച്ഛന് താലി എറിഞ്ഞു കൊടുത്തു പോയതാണ് അമ്മയെന്നും, ആ താലിയാണ് ഇപ്പോൾ അച്ഛൻ അണിയിച്ചിരിക്കുന്നതെന്ന്. ഇത് കണ്ട് എല്ലാവരും സന്തോഷിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.