Mounaragam Today Episode 02 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കല്യാണിയെ കൊ ല്ലാ ൻ ശാരി ഒരുക്കിയ ഗുണ്ടയായ രഞ്ജനെയും കൂട്ടി ബിൽഡിംങ്ങ് നോക്കാൻ വന്നതായിരുന്നു. കല്യാണിയെ കൊ ല്ലാൻ വേണ്ടി രഞ്ജൻ ഒരുക്കിയ കെണിയിൽ കല്യാണി പോവാൻ വേണ്ടി കാത്തിരിക്കുകയാണ്. അപ്പോൾ രൂപയുടെ ഫോൺ വന്നപ്പോൾ കല്യാണി ആ വഴി പോകാതെ പിറകോട്ട് വരികയായിരുന്നു.
പിന്നീട് കാണുന്നത് വീട്ടിലെത്തിയ പ്രകാശനും മൂങ്ങയും വീട്ടുജോലികളൊക്കെ ചെയ്യുന്നതാണ്. പ്രകാശന് ആകെ ദേഷ്യം വരികയാണ്. ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് അവൾ കാരണം നടന്നിരിക്കുന്നതെന്ന് പറയുകയാണ് പ്രകാശൻ. പിന്നീട് കാണുന്നത് രൂപയെയാണ്. രൂപ രാഹുലിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ശാരി മാത്രമാണ് ഉണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ ശാരി കല്യാണിയെ കൊ ല്ലാ ൻ ഗുണ്ടയെ ആക്കിയ കാര്യം പറയുകയാണ്.
ഇന്ന് കല്യാണി വർക്ക് സൈറ്റിലേയ്ക്ക് പോയിട്ടുണ്ടെന്നും, അവിടെ വച്ച് അവളെ കൊ ല്ലാ ൻ ഞാൻ ആളെ വിട്ടിട്ടുണ്ടെന്നും, നിൻ്റെ ആങ്ങള എന്ത് ചെയ്താലും കാര്യമില്ലെന്ന് പറയുകയാണ് ശാരി. അപ്പോഴാണ് രൂപ അങ്ങനെ ആരെയും കൊ ല് ലാനുള്ള മനസുണ്ടാവരുതെന്ന് പറയുകയാണ്. ഇത് കേട്ട് രൂപയ്ക്ക് സമാധാനമില്ലാതെയായി. ഉടൻ തന്നെ രൂപ പോവുകയാണ്. അപ്പോൾ പുറത്ത് പോയി വരികയായിരുന്നു സരയുവും മനോഹറും.
ആൻറിയെന്താ പെട്ടെന്ന് പോകുന്നതെന്ന് ചോദിച്ചപ്പോൾ, നിൻ്റെ അമ്മയുടെ മനസിലൊക്കെ എന്തൊക്കെയോ ആണെന്നും, അവരൊടും സംസാരിക്കാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ, അതിന് എന്തുണ്ടായെന്ന് സരയു ചോദിക്കുന്നു. കല്യാണിയെ കൊ ല്ലാൻ ശാരി ആളെ വിട്ടിട്ടുണ്ടെന്ന് പറയുകയാണ്. ഇത് കേട്ട് സരയുവിന് ചിരി വരികയാണ്. രൂപ പോയ ശേഷം, സരയുവിനോട് മനോഹർ പറയുകയാണ്. ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും, നമ്മൾ ഗാന്ധിജിയെപ്പോലെ ചിന്തിക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രൂപ ചന്ദ്രസേനനെ കാണാൻ പോവുകയാണ്. സി എസിനോട് കല്യാണിയെ കൊ ല്ലാൻ ശാരി ഒരുക്കിയ ചതി പറയുകയാണ്. ഉടൻ തന്നെ സിഎസ് സൈറ്റിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.