Mounaragam Today Episode 02 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്ത കഥാസന്ദർഭങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു അച്ഛൻ്റെ അവസ്ഥ കാണുമ്പോൾ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ടെന്നും, അച്ഛന് ഒരു മാറ്റമില്ലെന്നും പറയുകയാണ് സരയു. അമ്മ പറയുന്നത് പോലെ അച്ഛന് തലയ്ക്കു സുഖമില്ല എന്നു തന്നെയാണ് തോന്നുന്നതെന്നും, എന്നെ ആ കിരണിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആണ് അച്ഛൻ്റെ ആഗ്രഹം എന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നുവെന്നും സരയു പറഞ്ഞപ്പോൾ, സരയുവിനെ സമാധാനിപ്പിക്കുകയാണ് മനോഹർ ചെയ്യുന്നത്.
പിന്നീട് മനോഹർ രാഹുലിനെ കാണുകയാണ്. പിന്നീട് രാഹുൽ മനോഹരുമായി സംസാരിക്കുകയാണ്. രാഹുലിനെ കണ്ടതും മനോഹരർ ദേഷ്യത്തിൽ പലതും പറയുകയാണ്. നിങ്ങൾക്ക് എന്നെ ഒഴിവാക്കി മകളെ അനന്തരവനെ കൊണ്ട് കെട്ടിക്കണമല്ലേ എന്നും, ഇങ്ങനെ പോവുകയാണെങ്കിൽ ഞാൻ നിങ്ങളെ ശരിയായൊരു പ്രാന്തനാക്കുമെന്നും പറയുകയാണ്. എന്നാൽ മനോഹറിനോട് നീ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നാണ് രാഹുൽ പറയുന്നത്.നിൻ്റെ കുഞ്ഞ് എൻ്റെ മകൾക്ക് ജനിക്കാൻ പാടില്ലെന്നും, പറഞ്ഞപ്പോൾ, ഒരു കുഞ്ഞിനെപ്പോലും കൊല്ലാനുള്ള മാനസികാവസ്ഥയാണ് നിങ്ങൾക്കുള്ളതെന്നൊക്കെ പറയുകയാണ് മനോഹർ.
മനോഹർ പോയപ്പോഴാണ് ശാരി വരുന്നത്. രാഹുൽ പലതും ആലോചിക്കുമ്പോഴാണ് ശാരി വരുന്നത്. എന്താ, വട്ട് മൂത്ത് നിൽക്കയാണെന്ന് തോന്നുന്നെന്നും, പറഞ്ഞ് ശാരി രാഹുലിനോട് പലതും പറയുമ്പോഴാണ് താര ഓട്ടോയിൽ വന്നിറങ്ങുന്നത്. താരയെ കണ്ടതും ശാരി ദേഷ്യപ്പെടുകയാണ്. നീ എന്തിനാണ് ഇവിടെ വരരുതെന്ന് പറഞ്ഞിട്ട് വീണ്ടും വന്നിരിക്കുന്നതെന്ന് ചോദിക്കുകയാണ്. അപ്പോഴും സരയുവിനെ കുറിച്ച് തന്നെയാണ് പറയുന്നത്. ശാരി താരയെ വഴക്ക് പറഞ്ഞ് പുറത്താക്കിയപ്പോഴാണ്, രാഹുലിനോട് ശാരി പറയുന്നത്.
അവൾ വന്നത് ചിലപ്പോൾ എൻ്റെ മോളെ പോലെ നിങ്ങളിൽ അവൾക്ക് ഒരു കുഞ്ഞ് പിറന്നിട്ടുണ്ടാകാമെന്നും, അതിനാലാവാം അവൾ വന്നതെന്നും പറയുകയാണ്.ഇത് കേട്ടപ്പോൾ രാഹുലിന് ദേഷ്യം വരികയാണ്. അപ്പോഴാണ് സരയു വരുന്നത്. താര വന്ന കാര്യമൊക്കെ പറയുകയാണ്. ഇത് കേട്ടപ്പോൾ സരയുവിന് ദേഷ്യം കൂടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.