Mounaragam Today Episode 03 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ നാലുവർഷമായി കാത്തിരുന്ന രസകരമായ എപ്പിസോഡ് ആയിരുന്നു ഇന്നലെ മൗനരാഗത്തിൽ നടന്നത്. ചന്ദ്രസേനൻ രൂപയുടെയും കല്യാണം. അതിനുശേഷം എല്ലാവരും പോവാൻ വേണ്ടി ഒരുങ്ങുകയാണ് അപ്പോൾ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആദർശ് നയനയെ കുറ്റം പറയുന്നത്. ഇത് കേട്ടപ്പോൾ കിരൺ ആദർശിനെ വഴക്ക് പറയുന്നുണ്ട്. കല്യാണിയെ പോലെ നല്ലൊരു കുട്ടിയാണ് നയന എന്നു പറയുകയാണ്. അത് എത്ര മനസ്സിലായാലും മനസ്സിലാകാത്ത സ്വഭാവമാണ് ആദർശേട്ടൻ്റേതെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത് കല്യാണി സോണിയയും കൂടി വീട്ടിലേക്ക് പോകാൻ പോവുകയാണ്. സിഎസിനും രൂപയ്ക്കും വേണ്ടി സർപ്രൈസ് ഒരുക്കിവയ്ക്കാനാണ് പോകുന്നത്. ഞങ്ങൾ വീട്ടിൽ പോവുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുകയാണ്. എവിടെയാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മയുടെ വീട്ടിൽ ആണെന്നും, യാമിനി ചേച്ചി അവിടെയുണ്ടല്ലോ എന്നും, നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു പറയുകയാണ്.
നമുക്ക് ഒരുമിച്ച് പോയാൽ പോരെ എന്ന് രൂപ പറഞ്ഞപ്പോൾ, വേണ്ട നമ്മൾ പോയിട്ട് മതി നിങ്ങൾ വന്നാൽ മതിയെന്ന് പറയുകയാണ്. അഗസ്റ്റിൻ അച്ഛായൻ രൂപയോടും സി എസിനോടും പലതും സംസാരിക്കുകയാണ്. രൂപയോട് അഗസ്റ്റിൻ അച്ചായൻ പറയുകയായിരുന്നു, എനിക്ക് പണ്ടുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു എൻ്റെ ഉറ്റ സുഹൃത്തായ ചന്ദ്രസേനൻ്റെ കുടുംബവുമായി ഒത്തുചേരണം എന്നുള്ളത്. എന്നാൽ നിങ്ങൾ രണ്ടുപേരും പിണക്കത്തിലായതിനാൽ അങ്ങനെ ഒരു കാര്യം സാധിക്കാൻ നമുക്ക് സാധിച്ചില്ല എന്നു പറയുകയാണ്. അന്നത്തെ ആഗ്രഹം ഇന്ന് ഈശ്വരൻ ഒരുമിപ്പിച്ചിരിക്കുകയാണ് എന്ന് പറയുകയാണ് അഗസ്റ്റൻ അച്ചായൻ. അപ്പോഴാണ് അച്ഛായൻ പറയുന്നത് രണ്ടുപേരും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ എടുക്കട്ടെ എന്ന്. അങ്ങനെ ആഗസ്റ്റിൻ ഫോട്ടോയെടുത്ത ശേഷം ഉടൻ തന്നെ അത് ഭാര്യയ്ക്കും മകൾക്കും അയച്ചുകൊടുക്കുകയാണ്. ആർക്കാണ് അയച്ചുകൊടുക്കുന്നത് എന്നും, നമ്മുടെ ഫോട്ടോ ആർക്കും അയച്ചു കൊടുക്കല്ലേ എന്നും, കാരണം പല ശത്രുക്കളും പുറത്തു നിൽക്കുന്നുണ്ടെന്നും പറയുകയാണ്.
ഇത് എൻ്റെ ഭാര്യക്കും മക്ൾക്കും അയച്ചുകൊടുത്താൽ ചോർന്ന് പോകാനൊന്നും പോകുന്നില്ല എന്നു പറയുകയാണ് അഗസ്റ്റിൻ. പിന്നീട് കാണുന്നത് രാഹുലിനെ ആണ്. ബെഡിൽ കിടന്നുകൊണ്ട് പലതും ആലോചിക്കുകയാണ്. ചന്തു ഫോൺ വിളിക്കാത്തത് എന്നും, ഇനിയും അവൻ അവളെ കൊന്നില്ലെയെന്ന് ആലോചിക്കുകയാണ്
രാഹുൽ. അപ്പോഴാണ് ശാരി റൂമിലേക്ക് വരുന്നത്. എന്താണ് ഇത്ര ആലോചിക്കുന്നതെന്നും,ആലോചിച്ചാലോചിച്ച് ഡൽഹി വരെ എത്തിയോ എന്ന് ചോദിക്കുകയാണ് രാഹുലിനോട്. ഇത് കേട്ടപ്പോൾ ദേഷ്യം വരികയാണ് രാഹുലിന്. എന്തിനാണ് കല്യാണി ആ ഹോട്ടലിൽ പോയതെന്നു പറയുകയാണ് രാഹുൽ. ആരാ ഹോട്ടലിൽ പോയതെന്ന് ചോദിച്ചപ്പോൾ, കല്യാണി ഒരു കല്യാണം കൂടാൻ ഇവിടെ കുറച്ചു ദൂരെയുള്ള ഫോട്ടോലിൽ പോയിരുന്നെന്നും, അവളെ ഇല്ലാതാക്കാൻ വേണ്ടി ഞാൻ ഇല്ലാതാക്കാൻ വേണ്ടി ഒരാളെഏൽപ്പിച്ചിട്ടുണ്ട് എന്നും പറയുകയാണ് രാഹുൽ. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യ എന്നും, ഇനി അവളുടെ പിറകെ നടക്കാൻ പോ വേണ്ടെന്നും, നമുക്ക് നമ്മുടെ കാര്യം നോക്കാം എന്ന് പറയുകയാണ് ശാരി. ഇല്ല ഞാൻ വെറുതെ എന്നും നിൽക്കാൻ പോകുന്നില്ലെന്നും, അതിനുശേഷം വേണം എനിക്ക് കിരണിനെയും കല്യാണിയെയും യോജിപ്പിക്കാൻ എന്ന് പറഞ്ഞത് കേട്ടപ്പോൾ, ശാരിക്ക് ദേഷ്യം പിടിക്കുകയാണ്.
ഇത്രയും നല്ലൊരു മരു മകനെ കിട്ടിയിട്ടും വീണ്ടും ആ കിരണിനെ വീട്ടിലേക്ക് കയറ്റാൻ ആലോചിച്ചാൽ നിങ്ങളെ ഞാൻ വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് ശാരി. അപ്പോഴാണ് കല്യാണിയും സോണിയും വീട്ടിലേക്ക് പോവാൻ കാറിൽ കയറാൻ വേണ്ടി ദീപയെ കാത്തു നിൽക്കുകയാണ്. എന്നെ കൊല്ലാൻ വേണ്ടി നിങ്ങളുടെ അമ്മാവൻ ആളെ ആക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് കല്യാണി പറഞ്ഞപ്പോൾ, അങ്ങനെ നിന്നെ കൊല്ലാൻ ആർക്കും പറ്റില്ലെന്നും, അതിന് മുമ്പ് ദൈവത്തിൻ്റെ രൂപത്തിൽ ആരെങ്കിലും പ്രത്യക്ഷപ്പെടുമെന്ന് പറയുകയാണ് സോണി. ഇത് പറഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴാണ് ചന്തു നിൽക്കുന്നത്. അയാൾ ചിരിച്ചു കൊണ്ട് അവരെ നോക്കുകയാണ്. ഇത് കണ്ടപ്പോൾ കല്യാണിയ്ക്കും സോണിക്കും ഒന്നും മനസിലാവുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.