Mounaragam Today Episode 05 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്നലെ വളരെ രസകരമായാണ് മുന്നോട്ടു പോയത്. എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയും സരയുവും കൂടി രൂപയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. പിന്നീട് കാണുന്നത് രണ്ടുപേരും രൂപയുടെ വീട്ടിൽ എത്തുന്നതാണ്. രൂപയുടെ വീട്ടിലെത്തി ബെൽ അടിക്കുന്നത് കേട്ട് യാമിനി ജനലിലൂടെ നോക്കിയപ്പോൾ ശാരിയെയും,സരയുവിനെയും കണ്ടു ഞെട്ടുകയാണ്. ഉടൻ തന്നെ കാര്യം പറയാൻ വേണ്ടി യാമിനി മുകളിലേക്ക് പോവുകയാണ്. ആ ഭഗാസുരൻ്റെ മകളും ഭാര്യയും വന്നിട്ടുണ്ടെന്ന് പറയുകയാണ്. ഇത് കേട്ട് കിരണും രൂപയും ചന്ദ്രസേനനും ഞെട്ടുകയാണ്.
എല്ലാവരും ചേർന്ന് എവിടെയെങ്കിലും മാറി നിൽക്കാം എന്ന് പറയുകയാണ് കിരൺ. പിന്നീട് യാമിനി പോയി ഡോർ തുറന്നപ്പോൾ. ശാരിയും സരയുവും കൂടി യാമിനിയെ വഴക്കു പറയുകയാണ്. എന്താണ് ഡോർ തുറക്കാൻ ഇത്ര താമസം എന്ന് ചോദിക്കുകയാണ്. ഞാൻ ഇവിടെ ഭക്ഷണം ഉണ്ടാക്കുകയാണെന്നും, നീയൊക്കെ വരുമ്പോൾ ഓടി വന്ന് ഡോർ തുറക്കൽ അല്ല എൻ്റെ പണി എന്ന് പറയുകയാണ് യാമിനി.എത്ര പ്രാവശ്യം പറഞ്ഞാലും രൂപ കേൾക്കില്ല, ഈ അഹങ്കാരിയെ ഇവിടെ നിന്ന് മാറ്റാതെ അവൾ കൂടെ കൂട്ടിയിരിക്കുകയല്ലേ എന്ന് പകയാണ്. അപ്പോഴാണ് രൂപ മുകളിൽ നിന്ന് ഇറങ്ങി വരുന്നത്. രൂപയെ കണ്ടതും സരയു ആൻ്റി സുന്ദരിയായി ഒരുങ്ങിയിട്ടുണ്ടല്ലോയെന്നും, കല്യാണ പെണ്ണിനെ പോലെയുണ്ടെന്ന് പറയുകയാണ്. ഇതുകേട്ട ശാരി അതെ, മോൾ പറഞ്ഞത് ശരിയാണെന്നും, ഇപ്പോൾ രൂപയെ കണ്ടാൽ പുതുമണവാട്ടിയെപ്പോലെയുണ്ടെന്ന് പറയുകയാണ്.
ഇത് കേട്ട് യാമിനി മനസിൽ ചിരിക്കുകയാണ്. ഞാൻ എൻ്റെ സുഹൃത്തിൻ്റെ മകളുടെ കല്യാണത്തിന് പോകാൻ ഒരുങ്ങി നിൽക്കുകയാണെന്നും, അപ്പോഴാണ് നിങ്ങൾ വന്നതെന്നും പറയുകയാണ്.എനിക്ക് ഇപ്പോൾ പോകണമെന്നും പറയുകയാണ്. പിന്നീട് ശാരി രാഹുലിനെ കുറിച്ച് പറയുകയാണ്. നിൻ്റെആങ്ങള അവിടെ കാട്ടിക്കൂട്ടുന്നത് ഒരു ഭ്രാന്തനെപ്പോലെ ആണെന്നും, ഏതെങ്കിലും ഒരു സൈക്രാടിസ്റ്റിനെ കാണിക്കണമെന്നും പറഞ്ഞപ്പോൾ, ഏട്ടനെ കണ്ടപ്പോൾ എനിക്ക് ഒന്നും, തോന്നിയില്ലെന്നും, ഞാൻ ഏട്ടനോട് സംസാരിക്കട്ടെ, പിന്നീട് നമുക്ക് ആലോചിക്കാമെന്നും പറയുകയാണ്. അപ്പോഴാണ് മുകളിൽ നിന്നും സിഎസ് ഗുണ്ടകളെ വിളിക്കുന്നത്.രാഹുലിൻ്റെ മകളും ഭാര്യയും ഇപ്പോൾ വരുമെന്നും, രണ്ടിനെയും ഒന്നു ഭീഷണിപ്പെടുത്തി വിടണമെന്നും പറയുകയാണ്. അങ്ങനെ രൂപയോട് പലതും പറഞ്ഞ ശേഷം ഞാൻ പുറത്തു പോകാൻ ഒരുങ്ങുന്നു രൂപ പറഞ്ഞതിനാൽ രണ്ടുപേരും അവിടെ എന്ന് പെട്ടെന്ന് തന്നെ ഇറങ്ങുകയാണ്. അപ്പോഴാണ് ഗുണ്ടകൾ വഴിയിൽ വച്ച് വണ്ടി തടയുന്നത്. കാറിൽ നിന്നിറങ്ങാൻ സരയുവിനോടും ശാരിയോടും പറയുകയാണ്.
നിങ്ങൾക്ക് കല്യാണിയെ കൊല്ലണമല്ലേ എന്ന് ഗുണ്ട പറഞ്ഞപ്പോൾ, നമ്മൾ ഒന്നിനും ഇല്ലെന്നും, ഇതൊക്കെ ചെയ്യുന്നത് വേറെ ആരൊക്കെയോ ആണെന്ന് പറയുകയാണ് ശാരി. പിന്നീട് ഗുണ്ടകൾ ഇനി ഇങ്ങനെ വല്ലതും കേട്ടാൽ ഒന്നിനെയും ജീവനോടെ വിടില്ല എന്ന് പറയുന്നത് കേട്ടപ്പോൾ, അയ്യോ എൻ്റെ മോൾ ഗർഭിണിയാണെന്നും, നമ്മളെ ഒന്നും ചെയ്യല്ലേ എന്നും പറയുകയാണ് ശാരി. അങ്ങനെ രണ്ടുപേരെയും ഭീഷണിപ്പെടുത്തി വിടുകയാണ് ഗുണ്ടകൾ. പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ് അവിടെ രാഹുലും മനോഹറും മാത്രമാണുള്ളത്. അപ്പോൾ മനോഹറിൻ്റെ അടുത്ത് ആരും ഇല്ലാത്ത സമയം നോക്കി പലതും സംസാരിക്കാൻ പോവുകയാണ് രാഹുൽ. എന്താണ് എന്നെ കൊല്ലാൻ വേണ്ടി വന്നതാണോ എന്ന് മനോഹർ ചോദിച്ചപ്പോൾ നിന്നെ ഞാൻ കൊല്ലാനൊന്നും വന്നതല്ലെന്നും, നിനക്ക് എന്തെങ്കിലും തന്ന് വിടാൻ മാത്രമാണ് എൻ്റെ ഉദ്ദേശം എന്നും പറയുകയാണ് രാഹുൽ. അമ്മായി അച്ഛന് എന്നെ കൊല്ലാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ എൻ്റെ കയ്യിൽ ഉണ്ട് ആയുധമെന്ന് പറയുകയാണ് മനോഹർ. നിനക്ക് ഞാൻ പണം തന്ന ശേഷം നീ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോവണമെന്ന് പറയുകയാണ്. ഞാൻ പോവുന്നതൊക്കെ പിന്നെ തീരുമാനിക്കാമെന്നും, എനിക്ക് ഇപ്പോൾ സരയുവിനെ പിരിയാൻ തോന്നുന്നില്ലെന്ന് പറയുകയാണ്. അങ്ങനെ വല്ലതും തോന്നിയാൽ നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് രാഹുൽ മുകളിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.