സേനനെയും രൂപയെയും ഒന്നിച്ച് പിടികൂടി കല്യാണിയും രാഹുലും!! സരയുവിന്റെ ഗർഭം അറിഞ്ഞ് ഞെട്ടൽ മാറാതെ രാഹുൽ; ചെകുത്താന്റെ നടുവിൽ വിക്രം!! | Mounaragam Today Episode 05 Feb 2024 Video

Mounaragam Today Episode 05 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കഴിഞ്ഞ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനനും തമ്മിലുള്ള സംഭാഷണമാണ്. രൂപ ചന്ദ്രസേനനോട് വീട്ടിലേയ്ക്ക് വരാൻ പറയുകയാണ്. യാമിനിയോട് എല്ലാം പറഞ്ഞതിനാൽ അവിടെ വരുന്നതിൽ വിഷമമില്ലെന്നാണ് രൂപ പറയുന്നത്. അടുത്ത ആഴ്ച നടക്കാൻ പോകുന്ന വ്യത്യസ്തമായ രംഗങ്ങളാണ്.

ചന്ദ്രസേനൻ രൂപയുടെ വീട്ടിൽ വരികയും, രൂപ ചന്ദ്രസേനനെ കൂട്ടി മുകളിലേയ്ക്ക് പോവുകയും ചെയ്തു. അങ്ങനെ സി എസ് വരുന്നതിൻ്റെ സന്തോഷത്തിൽ പലതും തയ്യാറാക്കി വച്ചിരുന്നു. അതെടുത്തു കൊണ്ട് മുകളിലേയ്ക്ക് പോയി. പിന്നീട് ഭക്ഷണം കഴിച്ചു കൊണ്ട് അവിടെ നിന്ന് പലതും സംസാരിക്കുന്നതിനിടയിലാണ് ഡോറിൽ ആരോ മുട്ടുന്നത് കേൾക്കുന്നത്. കല്യാണി ആയിരിക്കുമെന്ന് കരുതി രൂപ ഡോർ തുറക്കുമ്പോൾ കാണുന്നത് സരയുവിനെയാണ്.

സരയുവിനെ കണ്ടതും രൂപ ഞെട്ടുകയാണ്. രൂപയോട് വീട്ടിൽ വരാൻ പറയുകയാണ് സരയു. ഒരു ജ്യൂസൊക്കെ കുടിച്ച ശേഷം, ഞാൻ വന്നുകൊള്ളാമെന്ന് പറയുകയാണ് രൂപ. പിന്നീട് മുകളിൽ പോയി സരയുവാണ് വന്നതെന്ന് പറയുന്നത്. പിന്നീട് ആരോ ഡോർ മുട്ടുകയാണ്. കിരണും കല്യാണിയുമായിരുന്നു. കല്യാണി അകത്തേക്ക് വന്നപ്പോൾ രൂപയെ വിളിക്കുന്നു. രൂപയോടും യാമിനിയോടും പലതും പറഞ്ഞതിനു ശേഷം, കല്യാണി മടങ്ങുകയാണ്. പിന്നീട് കാണുന്നത് സരയുവും ശാരിയും കൂടി പലതും സംസാരിക്കുകയാണ്. അപ്പോഴാണ് ശാരിക്ക് മനംപുരട്ടാൻ തുടങ്ങിയത്.

ഉടൻ തന്നെ ശാരി സരയുവിനെയും കൂട്ടി ആശുപത്രിയിൽ പോവുകയാണ്. അവിടെ എത്തി ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ വിളിപ്പിക്കുകയാണ്. സരയു വിന് ഇനി ആരോടും കളവ് പറയേണ്ടി വരില്ലെന്നും, സരയു ഒരു അമ്മയാകാൻ പോവുന്നുവെന്നും പറയുകയാണ്.ഇത് കേട്ട സരയുവിനും ശാരിയ്ക്കും വലിയ സന്തോഷമാവുന്നു.ഉടൻ തന്നെ മനോഹറിനെ വിളിച്ച് വിവരം അറിയിക്കുന്നു. പിന്നീട് നേരെ വീട്ടിലെത്തി രാഹുലിനോട് കാര്യങ്ങൾ പറയുന്നു.ഇത് കേട്ട രാഹുൽ ആകെ ഞെട്ടുകയാണ്. അവൻ്റെ കുഞ്ഞ് എൻ്റെ മകളുടെ വയറ്റിൽ. ഇങ്ങനെ പലതും ആലോചിച്ചു നിൽക്കുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

mounaragam
Comments (0)
Add Comment