Mounaragam Today Episode 06 April 2024 Video : മൗനരാഗം ഇപ്പോൾ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു ചന്ദ്രസേനനും രൂപയും ഒന്നായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപേ പിരിഞ്ഞ ഇവർ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയ ശേഷം എല്ലാവരുടെയും അനുഗ്രഹത്തോടെ വീണ്ടും ഒരുമിക്കുന്ന മനോഹരമായ കാഴ്ചകൾ ആണ് മൗനരാഗത്തിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയിലൂടെ ആരംഭിക്കുന്ന കഥ ഇപ്പോൾ അതിസുപ്രധാന മുഹൂർത്തങ്ങൾ ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
സ്വന്തം അച്ഛനും സഹോദരനും വരെ കല്യാണിയെ ശത്രുവായി കണ്ടപ്പോൾ സന്തോഷകരമായ ഒരു ജീവിതം കല്യാണിക്ക് വേണ്ടി കാലം കാത്ത് വെച്ചിരുന്നു. എന്നാൽ ആ സന്തോഷത്തെ ഇരട്ടിയാക്കാനും തന്റെ ഭർത്താവിന്റെ കുടുംബം കൂടുതൽ മനോഹരമാക്കാനും ആണ് കല്യാണി ശ്രമിച്ചത്. കിരണിന്റെ അമ്മ രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ രൂപയെയും കിരണിന്റെ അച്ഛൻ ചന്ദ്ര സേനനെയും തമ്മിൽ പിടിച്ചത് രൂപയുടെ സഹോദരൻ രാഹുലൻ ആയിരുന്നു.
ഈ സത്യം മനസ്സിലാക്കാതെ രൂപ ചന്ദ്ര സേനനെ വളരെ വലിയൊരു കാലം തന്നെ വെറുക്കുകയുണ്ടായി. എന്നാൽ അച്ഛനും അമ്മയും ഒരുമിച്ചാലാണ് തങ്ങളുടെ കുടുംബം കൂടുതൽ മനോഹരം ആകുന്നതെന്ന് തിരിച്ചറിഞ്ഞ കല്യാണിയും കിരണും അതിനു വേണ്ടി ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ ഇരുവരുടെയും ആഗ്രഹം പോലെ തന്നെ നടന്നു. എല്ലാ തെറ്റ്ധാരണകളും മാറി ഇരുവരും പരസ്പരം മനസ്സിലാക്കി.
ഇതോടെ വർഷങ്ങൾക്ക് മുൻപ് വിവാഹബന്ധം തന്നെ വേർപെടുത്തിയ ഇരുവരും രണ്ടാമതും വിവാഹിതരായിരിക്കുകയാണ്. അതും മക്കളുടെയും മരുമക്കളുടെയും സാനിധ്യത്തിൽ തന്നെ. കിരണും കല്യാണിയും സോണിയയും ചേർന്ന് അച്ഛനും അമ്മയ്ക്കും മണിയറ ഒരുക്കി ഇരുവരെയും നവദാമ്പതികളെപ്പോലെ മണിയറയിലേക്ക് കൊണ്ട് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. രൂപയും ചന്ദ്രസേനനും വിവാഹിതരായ വിവരം അറിഞ്ഞ രാഹുലൻ ഇനി എന്ത് ചെയ്യും എന്ന ഭയമാണ് പ്രേക്ഷകർക്ക്.