Mounaragam Today Episode 07 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ രൂപയുടെ വീട്ടിലേക്ക് വരുന്നതായിരുന്നു. അങ്ങനെ രാഹുലുമായി പലതും സംസാരിക്കുന്നതിനിടയിൽ കല്യാണിയെ കൊല്ലുന്ന കാര്യം കൂടി രാഹുലിനോട് പറയുന്നുണ്ടായിരുന്നു പ്രകാശൻ. എനിക്കും അതുതന്നെയാണ് ആവശ്യം എന്നാണ് രാഹുൽ പറയുന്നത്. പിന്നീട് പ്രകാശൻ പോയതിനുശേഷം യാമിനി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് രാഹുലിന് വയറ്റിൽ വലിയ ബുദ്ധിമുട്ട് തോന്നുകയാണ്. ഉടൻ തന്നെ ബാത്ത്റൂമിലേക്ക് ഓടുകയാണ് രാഹുൽ.
ഇതുകണ്ടു യാമിനി ചിരിക്കുകയാണ് ഇനി ബാത്റൂമിൽ നിന്ന് ഇറങ്ങാൻ ഇയാൾക്ക് സമയം ഉണ്ടാവില്ല എന്ന് പറഞ്ഞു കൊണ്ട് ചിരിക്കുകയാണ് യാമിനി. അപ്പോഴാണ് രൂപ വരുന്നത്. എവിടെയാ ദുഷ്ടൻ എന്ന് യാമിനിയോട് ചോദിക്കുന്നു. മേടം ഞാൻ ചെയ്ത പണി ഫലിച്ചെന്നും, ആ ദുഷ്ടന് ബാത്റൂമിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ലെന്നും, ആ സമയം നമുക്ക് ചന്ദ്രൻ സാറിന് പുറത്ത് കടത്താമെന്നും പറയുകയാണ് യാമിനി. പിന്നീട് നേരെ ചന്ദ്രേട്ടൻ്റെ അടുത്ത് പോയിട്ട് വരാം എന്ന് പറഞ്ഞു രൂപ മുകളിലേക്ക് പോവുകയാണ്. മുകളിലെത്തിയപ്പോൾ ചന്ദ്രശേഖരൻ ആകെ ടെൻഷൻ അടിച്ചു കൊണ്ടിരിക്കുകയാണ്. അവൻ എവിടെ എന്ന് ചോദിക്കുകയാണ്. യാമിനി എന്തോ കലക്കി കൊടുത്തതിനാൽ വയറിന് പ്രശ്നമായി ബാത്റൂമിൽ ആണെന്ന് പറയുകയാണ് രൂപ.
രാത്രിയാവുമ്പോൾ പുറത്തിറങ്ങാമെന്നും, പറഞ്ഞ് രൂപ താഴെ പോയി ഭക്ഷണം എടുത്തിട്ട് വരികയാണ്. പിന്നീട് ചന്ദ്രസേനൻ വാരി കൊടുക്കുകയാണ്. പിന്നീട് കാണുന്നത് കല്യാണിയെയാണ്. ഓഫീസിൽ എത്തിയ ശേഷം കല്യാണി കിരണിനോട് പോയപ്പോഴുള്ള പല കാര്യങ്ങളും പറയുകയാണ്. ഞാൻ രാഹുൽ എന്ന ദുഷ്ടൻ ഉണ്ടായിരുന്നെന്നും, അയാൾക്ക് ഞാൻ വേണ്ട മറുപടി കൊടുത്തെന്ന് പറയുകയാണ് കല്യാണി. അമ്മയുമായി സംസാരിച്ചപ്പോൾ നിനക്കെന്ത് തോന്നിയെന്നു ചോദിച്ചപ്പോൾ, അമ്മ എന്നെ പെട്ടെന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതു പോലെ തോന്നിയെന്നു പായുകയാണ് കല്യാണി. അച്ഛനും അമ്മയും തമ്മിൽ കാണുന്നുണ്ടോ എന്നൊരു സംശയമെനിക്കുണ്ടെന്നും പറയുകയാണ് കല്യാണി. പിന്നീട് രാഹുൽ രൂപയോട് പലതും സംസാരിക്കുകയാണ്. വീടും സ്ഥലവുമൊക്കെ വിറ്റ് നമുക്ക് പോവണമെന്നും, അതിനു മുൻപ് ചന്ദ്രസേനനെ കൊല്ലണമെന്നാണ് രാഹുൽ പറയുന്നത്.
ചന്ദ്രേട്ടനെ കൊല്ലുന്ന കാര്യമൊന്നും ആലോചിക്കേണ്ടതില്ലെന്ന് രൂപ പറഞ്ഞപ്പോൾ, നീ എന്താണ് പറഞ്ഞതെന്ന് ചോദിക്കുന്നത്. വീണ്ടും രൂപ ചന്ദ്രേട്ടൻ എന്നു പറഞ്ഞപ്പോൾ, വീണ്ടും രാഹുലിന് ദേഷ്യം വരികയാണ്. ചന്ദ്രേട്ടനോ, നീ പറഞ്ഞു പോയതാണെങ്കിലും ഇനി ആ ദുഷ്ടനെ കുറിച്ച് അങ്ങനെ പറയരുതെന്ന് പറയുകയാണ് രാഹുൽ. പിന്നീട് കാണുന്നത് ശരണ്യയുടെ വീടാണ്.ശരണ്യ വെള്ള സാരിയുടുത്ത് മൂങ്ങയുടെ മുറിയിലേക്ക് പോവുകയാണ്. ഡോർ മുട്ടിയപ്പോൾ മുങ്ങ ഡോർ തുറക്കുകയും, പെട്ടെന്ന് കാണുന്നത് മുഖം മൂടിയിട്ട രൂപവുമാണ്. രാത്രിയായതിനാൽ ഭയന്നുവിറച്ച് മൂങ്ങ കൂക്കിവിളിക്കുകയും ബോധംകെട്ട് വീഴുകയായിരുന്നു .ഇത് കണ്ടു പൊട്ടിച്ചിരിക്കുകയാണ് ശരണ്യ.ഇതോടെ ഇന്നത്തെ മൗനരാഗത്തിൻ്റെ പ്രൊമോ അവസാനിക്കുകയാണ്.