Mounaragam Today Episode 08 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയും കിരണും കൂടി ചന്ദ്രസേനൻ്റെ കള്ളത്തരം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ കിരൺ അച്ഛൻ താമസിക്കുന്ന നമ്പർ ഏതാണെന്ന് ചോദിക്കുകയാണ്. ചന്ദ്രസേനൻ മനസില്ലാതെ മനസ്സോടെ പറയുകയാണ്. നിങ്ങൾ എൻ്റെ പിറകെ വന്നത് എൻ്റെ കാര്യങ്ങൾ അന്വേഷിക്കാനാണെന്ന് പറയുകയാണ് ചന്ദ്രസേനൻ. നമ്മൾ എന്തിനാണ് അച്ഛനെ പിന്തുടരുന്നത്, നമ്മൾ കറങ്ങാൻ വന്നതാണെന്ന് പറയുകയാണ്.
പിന്നീട് ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞ് കിരണും കല്യാണിയും പോയപ്പോൾ, സിഎസ് ഉടൻ തന്നെ രൂപയെ വിളിച്ച് കിരണും കല്യാണിയുമായി സംസാരിച്ച കാര്യങ്ങൾ പറയുകയാണ്. കിരൺ എന്നോട് റൂം നമ്പർ ചോദിച്ച കാര്യവും സി എസ് രൂപയോട് പറഞ്ഞു. പിന്നീട് കാണുന്നത് കിരണും കല്യാണിയും കാറിലിരുന്ന് പലതും സംസാരിക്കുകയാണ്. അച്ഛനും അമ്മയും ഇവിടെയുണ്ടെന്ന് സൈബ്ബർ സെല്ലിൽ നിന്ന് വിളിച്ചു പറഞ്ഞിരുന്നു. അതിനാൽ ഞങ്ങൾ പോകാതെ അമ്മയെ കൂട്ടി അച്ഛൻ പുറത്തിറങ്ങില്ലെന്ന് പറയുകയാണ് കിരൺ. അങ്ങനെ അകത്തു കയറാൻ കിരൺ പോകുമ്പോഴാണ് അഗസ്റ്റിൻ അച്ഛായനെ കാണുന്നത്.
കിരണിനെ കണ്ടപ്പോൾ, വയലൻ്റസ് ഡേയ്ക്ക് കണ്ട കാര്യവും, നിങ്ങൾ എന്താണ് ഇവിടെ എന്നു ചോദിച്ചു. ഞങ്ങൾ വെറുതെയൊരു ട്രിപ്പ് വന്നതാണെന്നും, സാറെന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോൾ, ഞാൻ എൻ്റെ സുഹുത്തും ഭാര്യയും ഇവിടെ വന്നിട്ടുണ്ടെന്നും, 28 വർഷത്തിനു ശേഷമാണ് അവർ വീണ്ടും ഒരുമിച്ചതെന്നും, അയാൾ ഇന്ന് ഭാര്യയെ കൂട്ടി വന്നിട്ടുണ്ടെന്നും പറഞ്ഞ് അഗസ്റ്റിൻ റൂമിലേയ്ക്ക് പോവുകയാണ്.
കിരണും കല്യാണിയും കൈയ്യോടെ പൊക്കാൻ വേണ്ടി സിഎസിൻ്റെ റൂമിലേക്ക് പോവാൻ നോക്കുമ്പോൾ, ചന്ദ്രസേനൻ രൂപയെയും കൂട്ടി അടുത്ത ലിഫ്റ്റിൽ താഴെ വരികയാണ്. മുകളിലെത്തിയ കിരണും കല്യാണിയും അവിടെ നിന്ന് നോക്കുമ്പോൾ, ചന്ദ്രസേനൻ ചുറ്റും നോക്കി രൂപയെ കാറിൽ കയറ്റുന്നതാണ് കാണുന്നത്.ഈ കാഴ്ച കണ്ട് കിരണിനും കല്യാണിക്കും സന്തോഷമായി. ഞങ്ങളുടെ അച്ഛനും അമ്മയും ഒന്നിച്ചിരിക്കുന്നുവെന്നത് മുന്നിൽ നിന്ന് കണ്ടപ്പോൾ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.