ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ ആ അപ്രതീക്ഷിത ദുരന്തം!! രൂപയുടെ ദുസ്വപനങ്ങൾ എല്ലാം സംഭവിക്കുന്നു; നെഞ്ചുപൊട്ടി കരഞ്ഞ് രൂപ!! | Mounaragam Today Episode 09 April 2024 Video

Mounaragam Today Episode 09 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയും സരയുവും ഗുണ്ടകളുടെ പിടിയിൽ ആയതിനാൽ രാത്രിയായിട്ടും പുറത്തുപോകാൻ ആകാത്തതിൻ്റെ വിഷമം പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും രാഹുൽ ചേട്ടനും മനുമോനും കൂടി നമ്മളെ രക്ഷപ്പെടുത്തും എന്നാണ് ശാരി പറയുന്നത്.

അപ്പോഴാണ് അവിടെ ഗുണ്ട വരുന്നത്. എന്താണ് സംസാരിക്കുന്നതെന്നും വേഗം കിടന്നുറങ്ങാനും പറയുകയാണ്. ഞങ്ങൾക്ക് ഉറക്കം വരുന്നില്ലെന്നും, ഞങ്ങളെ പുറത്തേക്ക് വിടുമോ എന്ന് പറഞ്ഞപ്പോൾ, മിണ്ടാണ്ട് കിടന്നുറങ്ങിക്കൊള്ളണമെന്നും, പുറത്തേക്കൊന്നും വിടാൻ പോകുന്നില്ലെന്നും പറയുകയാണ് ഗുണ്ട. ഇത് കേട്ടപ്പോൾ ആകെ ടെൻഷനിലാവുകയാണ് ശാരിയും സരയും. അവിടെയിരുന്ന് പലതും ആലോചിക്കുകയാണ്. ആചന്ദ്രസേനൻ്റെ പണിയാണിതെന്നും, നമ്മളോട് എന്തിനാണ് അയാൾ ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ പറയുകയാണ് രണ്ടു പേരും.

പിന്നീട് കാണുന്നത് രൂപയും ചന്ദ്രസേനനും പലതും പറയുകയാണ്. എൻ്റെ ആൾക്കാർ വിളിച്ചിരുന്നെന്നും, രണ്ടിനും അവിടെ ഉറക്കമില്ലെന്നും പറയുകയാണ്. രണ്ടും ഉറങ്ങാൻ പാടില്ലെന്ന് പറയുകയാണ് രൂപ. പിറ്റേ ദിവസം രാവിലെ തന്നെ രൂപ കുളിയൊക്കെ കഴിഞ്ഞ് വന്ന് ചന്ദ്രസേനനോട് പലതും പറയുകയാണ്. സോണിയുടെ കല്യാണ ശേഷം സോണിയും മോളും അമേരിക്കയിലേയ്ക്ക് പോയാൽ നല്ലതാണെന്നും, ചാരു മോൾക്കും നല്ല വിദ്യാഭ്യാസം അവിടെ കിട്ടുമെന്നും പറയുകയാണ് ചന്ദ്രസേനൻ. പിന്നീട് നമുക്ക് കുടുംബസമേതം ഒരു യാത്ര പോകണമെന്നും, അവളുമാർ പുറത്ത് വന്നാൽ അത് സാധിക്കില്ലെന്നും പറയുകയാണ് രൂപ.വിഷു വരികയല്ലേയെന്നും, അതിനാൽ വിഷുവിന് കുടുംബസമേതം നമുക്ക് അടിപൊളിയാക്കണമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് രാഹുലിനെയും മനോഹറിനെയും ആണ്. എൻ്റെ ഭാര്യയും മോളും എവിടെ പോയെന്ന് ആർക്കും കണ്ടെത്താൻ പറ്റിയില്ലല്ലോ എന്ന് വിഷമത്തിൽ പറയുകയാണ് രാഹുൽ.

അപ്പോഴാണ് മനോഹർ വന്ന് നിങ്ങൾ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്നും, സരയുവിനെയും ആൻ്റിയെയും എവിടെയാണ് നിങ്ങൾ കൊണ്ടുവച്ച തെന്ന് ചോദിച്ചപ്പോൾ, ഞാൻ എൻ്റെ ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോവാൻ കൂട്ടുനിന്നെന്നാണോ നീ പറയുന്നതെന്നും,അതിൽ എനിക്കൊരു പങ്കുമില്ലെന്നു പറയുകയാണ് രാഹുൽ. എനിക്ക് അതിൽ സംശയമുണ്ടെന്നും നിങ്ങൾ ഒന്നും ചെയ്യാൻ മടിയില്ലാത്ത ആളാണെന്ന് പറയുകയാണ് മനോഹർ. എന്നെ വല്ലതും ചെയ്യാൻ കൂടി പ്ലാനുണ്ടെങ്കിൽ പോലീസുകാർ വരുമ്പോൾ ഇവിടെ രണ്ടു ജഡം കാണുമെന്ന് പറയുകയാണ് മനോഹർ. അങ്ങനെ രണ്ടു പേരും തമ്മിൽ വഴക്കു നടക്കുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും സോണിയുമൊക്കെ ഒരുങ്ങി നിൽക്കുന്നതാണ്. അപ്പോൾ സോണിയോട് നിൻ്റെ കല്യാണം ഞങ്ങൾ അടിപൊളിയാക്കി നടത്തുമെന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രസേനനും രൂപയും ഒരുങ്ങി വരുന്നത്. എല്ലാവരും പിന്നീട് യാത്ര പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

mounaragam
Comments (0)
Add Comment