Mounaragam Today Episode 09 March 2024 Video : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അഗസ്റ്റിൻ സാറിൻ്റെ റൂമിലേക്ക് പോവുകയാണ് കിരൺ. അപ്പോൾ രൂപ ഭയന്നു കൊണ്ട് റൂമിലിരിക്കുകയാണ്.
അപ്പോഴാണ് കിരണും കല്യാണിയും രൂപയുടെ റൂമിൻ്റെ മുന്നിൽ താമസിക്കുന്നത് രൂപ കാണുന്നത്. പിന്നീട് ഉടൻ തന്നെ സിഎസിനെ വിളിച്ച് വിവരം അറിയിക്കുകയാണ്. എനിക്ക് ഇവിടെ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പറയുകയാണ് രൂപ. നീ ഭയക്കേണ്ടെന്നും, ഞാൻ ശ്രദ്ധിച്ചോളാമെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് സി എസിനെ കാണാൻ മാനേജർ വരുന്നത്.
തൻ്റെ മകൻ വലിയ തിരച്ചലിലാണെന്നും, എന്തിനാണ് സർ അവരെ കാണാതെ മാറി നടക്കുന്നതെന്ന് ചോദിക്കുകയാണ്. അതിന് സമയമായില്ലെന്നും, അതാണ് എന്നു പറയുകയാണ് സിഎസ്. പിന്നീട് കിരൺ ഞങ്ങൾ പോയെന്ന് തോന്നിയാലേ അച്ഛനും അമ്മയും ഇവിടെ നിന്ന് ഇറങ്ങു എന്ന് പറയുകയാണ്.ഉടൻ തന്നെ മാനേജറോട് കിരൺ പോവുന്നതായി അറിയിക്കുന്നു.ഇത് കേട്ട മാത്രയിൽ മാനേജർ ഈ വിവരം സി എസിനെ അറിയിക്കുകയാണ്.
ഉടൻ തന്നെ സിഎസ് രൂപയോട് പോകാൻ ഒരുങ്ങി നിൽക്കാൻ പറയുകയാണ്. കിരണും കല്യാണിയും മുകളിൽ നിന്നും നോക്കുകയാണ്. അപ്പോൾ ധൃതിപ്പെട്ട് ചന്ദ്രസേനൻ രൂപയെ കാറിൽ കയറ്റുകയാണ്.ഇത് മുകളിൽ നിന്നും കിരണും കല്യാണിയും കാണുകയാണ്. വലിയ സന്തോഷമാവുകയാണ് രണ്ടു പേർക്കും. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.