Mounaragam Today Episode 11 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന് കണ്ടിരുന്ന ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വേദനാജനകമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തോടെ ചന്ദ്രസേനനും രൂപയും ഒന്നിച്ചത് കണ്ടപ്പോൾ വലിയ സന്തോഷത്തിലായിരുന്നു കിരണിനും കല്യാണിക്കും. അഗസ്റ്റിൻ അച്ഛായനെ പറ്റിച്ചതിൻ്റെ പേരിൽ അച്ഛായൻ ദേഷ്യത്തിലായിരുന്നു സിഎസിനോട്. കിരണിനെയും കല്യാണിയെയും അഗസ്റ്റിൻ അച്ഛായൻ കണ്ടപ്പോൾ, അവർ നമുക്ക് ചന്ദ്രസേനനെ വേറെ കല്യാണം കഴിപ്പിക്കണമെന്ന് പറയുകയാണ്.
എന്നാൽ മടക്കയാത്രയിൽ സിഎസും രൂപയും, മക്കളെ അറിയിക്കാമെന്ന് തീരുമാനിച്ച് കല്യാണിയുടെ മുന്നിൽ അമ്പലത്തിൽ കാറിൽ നിന്നിറങ്ങി വരികയായിരുന്നു. ഉടൻ തന്നെ കല്യാണി അവരെ കൂട്ടി ബീച്ചിൽ പോവുകയായിരുന്നു. ബീച്ചിലെത്തിയപ്പോൾ കിരൺ അവിടെ ഉണ്ടായിരുന്നു. അവരെ കണ്ടതും വലിയ സന്തോഷത്തിലായിരുന്നു കിരൺ. എത്രയോ വർഷങ്ങൾക്കു ശേഷം അമ്മയെ കണ്ടതിൻ്റെ സന്തോഷത്തിൽ, രൂപയെ കെട്ടി പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു കിരൺ. അപ്പോഴും രൂപയെ ഭയം പിന്തുടർന്നിരുന്നു.
അവർ സോണിയെ കാണാൻ സോണിയുടെ വീട്ടിൽ പോവുകയാണ്. അങ്ങനെ എല്ലാവരും ചേർന്ന് സോണിയുടെ വീട്ടിൽ പോവുകയായിരുന്നു. സോണിയുടെ വീട്ടിലെത്തി സോണി വാതിൽ തുറന്നപ്പോൾ കാണുന്നത് രൂപയെയും, ചന്ദ്രസേനനെയും ആണ്. അമ്മയെ കെട്ടിപ്പിടിക്കുകയാണ് സോണി. പിന്നീട് എല്ലാവരും ചേർന്ന് സന്തോഷം പങ്കിടുകയാണ്.
കല്ലുമോനെയും, ചാരു മോളെയും എടുത്ത് സന്തോഷം പങ്കിടുകയാണ്. പിന്നീട് എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് പോവാൻ തീരുമാനിക്കുകയായിരുന്നു. തലേ ദിവസം രാത്രി രൂപ ഉറങ്ങുമ്പോൾ, അവരുടെ യാത്രയിൽ വലിയൊരു അപകടം നടക്കുന്നതാണ് കാണുന്നത്. ചന്ദ്രസേനനും കുടുംബവും സഞ്ചിച്ച കാർ ഒരു ലോറിയിലടിക്കുകയായിരുന്നു. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.