രാഹുലിന്റെ ഉണക്ക പദ്ധതികൾ എല്ലാം വെള്ളത്തിൽ!! ചാരു മോളെ ഗുണ്ടകളിൽ നിന്നും തട്ടിയെടുത്ത് കിരൺ; ആ തീരുമാനം തുറന്ന് പറഞ്ഞ് ആൽബി!! | Mounaragam Today Episode 11 May 2024 Video Viral

Mounaragam Today Episode 11 May 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയുടെ കല്യാണമാണ്. എന്നാൽ കല്യാണദിവസം സോണിയുടെ മകളായ ചാരു മോളെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയിരുന്നു. അതിൻ്റെ വിഷമത്തിലായിരുന്നു സോണിയൊക്കെ. അപ്പോഴാണ് ഗുണ്ടകൾ ചാരുമോളെ എടുത്തു പോകുന്നത്. മോളില്ലാതെ എനിക്ക് കല്യാണം വേണ്ടെന്ന് പറയുകയാണ് സോണി. കുഞ്ഞ് ഭയങ്കര കരച്ചിലാണ്.

ഇത് കണ്ട് ഗുണ്ടകൾക്ക് ദേഷ്യം വരികയാണ്. പിന്നീട് രാഹുലിനെ വിളിച്ച് ഗുണ്ടകൾ സോണിയുടെ നമ്പർ ചോദിക്കുകയാണ്. ശേഷം ഗുണ്ടകളിൽ ഒരുവൻ ചാരുമോളുടെ നേരെ കത്തി ചൂണ്ടി നിൽക്കുന്ന ഫോട്ടോ എടുക്കുകയാണ്. അതിനു ശേഷം സോണിയുടെ നമ്പറിലേക്ക് അയക്കുകയാണ്. അപ്പോൾ ആൽബി സോണിയെ സമാധാനിപ്പിക്കുകയായിരുന്നു.

അപ്പോഴാണ് ഗുണ്ട അയച്ച വീഡിയോ കാണുന്നത്. ഇത് കണ്ട് സോണി പൊട്ടിക്കരയുകയാണ്. എൻ്റെ മക്കൾക്ക് അപകടം സംഭവിച്ചിരിക്കുന്നെന്നും, മോളില്ലാതെ എനിക്ക് വിവാഹം വേണ്ടെന്നൊക്കെ പറയുകയാണ്. അപ്പോൾ കല്യാണിയും രൂപയുമൊക്കെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ്. രാഹുൽ വലിയ സന്തോഷത്തിലാണ്. അപ്പോഴാണ് മനോഹർ വരുന്നത്. പിന്നീട് മനോഹറുമായി വഴക്കിടുകയാണ്. അപ്പോഴാണ് സരയുവും വരുന്നത്.

മനോഹറുമായി വഴക്കിടുന്നത് കണ്ട് സരയു രാഹുലിനെ ചീത്ത പറയുകയാണ്. മനോഹറും സരയുവും പോയശേഷം രാഹുൽ ഗുണ്ടകളെ വിളിക്കുകയാണ്. ഗുണ്ടകൾ സോണിയുടെ കല്യാണം മുടങ്ങി എന്നു പറഞ്ഞപ്പോൾ പൊട്ടിച്ചിരിക്കുകയാണ് രാഹുൽ. അപ്പോഴാണ് കിരണിൻ്റെ കാർ ഗുണ്ടകളുടെ താവളത്തിന് താഴെ വരുന്നത്.ശബ്ദം കേട്ട് ഗുണ്ടകൾ തിരിഞ്ഞ് നോക്കിയപ്പോൾ, കിരൺ അടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴാണ് കല്യാണിയും അവിടെ എത്തുന്നത്. ഗുണ്ടകളോട് നല്ല രീതിയിൽ കല്യാണിയും പെരുമാറുന്നുണ്ട്. പിന്നീട് ചാരുമോളെയും എടുത്ത് അവർ ആശുപത്രിയിലേയ്ക്ക് പോവുകയാണ്. കുഞ്ഞിന് കുഴപ്പമില്ലെന്ന് മനസിലാക്കിയ ശേഷം ഉടൻ തന്നെ വീട്ടിലേക്ക് പോവുകയാണ്‌. ഇതൊക്കെയാണ് അടുത്തു ആഴ്ചയിലെ പ്രൊമോയിൽ കാണുന്നത്.

mounaragam
Comments (0)
Add Comment