Mounaragam Today Episode 12 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷമായിട്ടും ആവേശത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിഎസും, രൂപയും സംസാരിക്കുമ്പോഴാണ് കല്യാണിയുടെ ഫോൺ വരുന്നത്. സി എസിൻ്റെ ഫോൺ കട്ടാക്കി കല്യാണിയുടെ ഫോൺ എടുത്തു. കല്യാണി ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും രൂപയ്ക്ക് ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞില്ല.
അപ്പോഴാണ് കല്യാണിക്ക് സംശയം തോന്നിയത്. അമ്മ എന്തോ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന്. അപ്പോഴാണ് കിരൺ കയറി വരുന്നത്. ഞാൻ അമ്മയെ വിളിച്ചിരുന്നെന്നും, ഞാൻ വിളിക്കുമ്പോൾ അമ്മ ഫോണിൽ സംസാരത്തിലായിരുന്നുവെന്നും, അമ്മയ്ക്ക് എന്തോ മാറ്റമുണ്ടെന്ന് പറയുകയാണ് കല്യാണി. അച്ഛനും അമ്മയും ഒരുമിച്ചെന്നാണ് തോന്നുന്നതെന്ന് പറയുകയാണ് കല്യാണി. അത് നല്ല കാര്യമല്ലേയെന്നും, രണ്ടാളും ഒളിച്ചു കളിക്കുകയാണോ എന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് കിരൺ.നാളെ ഞാൻ അച്ഛൻ്റെ അടുത്ത് പോയി നാളെ ഒരു പണി കൊടുക്കുന്നുണ്ടെന്ന് പറയുകയാണ് കിരൺ.
പിന്നീട് കാണുന്നത് സരയുവിനെയും മനോഹറിനെയും ആണ്. വലിയ സന്തോഷത്തിലാണ് സരയു. മനോഹറിനോട് സന്തോഷത്തോടെ പലതും പറയുകയാണ്. അപ്പോഴാണ് മനോഹർ സരയുവിനോട് നിൻ്റെ പ്രസവം കഴിഞ്ഞിട്ട് വേണം അമേരിക്കയിൽ പോവണമെന്നും, എന്നിട്ട് വേണം എൻ്റെ കമ്പനിയുടെ കാര്യങ്ങളൊക്കെ നീ നോക്കണമെന്നും പറയുകയാണ് സരയു. പിന്നീട് സ്നേഹത്തോടെ ഉറങ്ങുകയാണ് മനോഹറും സരയുവും. പിന്നീട് കാണുന്നത് കിരൺ രാവിലെ തന്നെ സിഎസിൻ്റെ അടുത്ത് പോവുന്നതാണ്. ഒരു ഗിഫ്റ്റുമായിട്ടാണ് പോയത്. കിരണിനെ കണ്ടപ്പോൾ, ചന്ദ്രസേനന് വലിയ സന്തോഷത്തിലാണ്. എന്നാൽ കിരൺ ചന്ദ്രസേനനോട് പലതും പറയുകയാണ്.
അച്ഛനും അമ്മയും കൂടി വല്ല കള്ളക്കളിയുമുണ്ടോ എന്ന് ചോദിക്കുകയാണ് കിരൺ. ഇത് കേട്ട് ചന്ദ്രസേനൻ ആകെ നാണംകെട്ട് നിൽക്കുകയാണ്. പിന്നീട് കിരൺ അച്ഛന് ഒരു ഗിഫ്റ്റ് കൊടുക്കുകയാണ്. അതിനു ശേഷം ഈ ഗിഫ്റ്റെനി മറ്റാർക്കും കൊടുക്കരുതെന്ന് പറയുകയാണ് കിരൺ. ഞാൻ ആർക്ക് കൊടുക്കാനാണെന്ന് ചന്ദ്രസേനൻ ചോദിച്ചപ്പോൾ, അൺനോൺ നമ്പറുകാരിക്കോ മറ്റോ കൊടുക്കുമോ എന്നാണ് പേടിയെന്ന് പറയുകയാണ് കിരൺ.ഇത് കേട്ട് ആകെ നാണംകെട്ട് നിൽക്കുകയാണ് സിഎസ്. കിരൺ പോയ ശേഷം രൂപ വരികയാണ്. രൂപയോട് ചന്ദ്രസേനൻ കിരൺ വന്നതും നടന്ന കാര്യങ്ങളും പറയുകയാണ്. നമ്മുടെ കുട്ടികൾക്ക് നല്ല മാറ്റമുണ്ടെന്ന് പറയുകയാണ് സിഎസ്. അവർക്ക് നമ്മുടെ കാര്യത്തിൽ നല്ല സംശയമുണ്ടെന്നും പറയുകയാണ് സിഎസ്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.